നീറ്റ് പ്രവേശനപരീക്ഷ നിശ്ചയിച്ച സമയത്ത് തന്നെ നടത്തണം : സുപ്രീംകോടതി

Friday 6 May 2016 4:56 pm IST

ന്യൂദല്‍ഹി: നീറ്റ് പ്രവേശനപരീക്ഷ നിശ്ചയിച്ച സമയത്ത് തന്നെ നടത്തണമെന്ന് സുപ്രിം കോടതി. സംസ്ഥാന പരീക്ഷകളുടെ അടിസ്ഥാനത്തില്‍ പ്രവേശനം സര്‍ക്കാര്‍ കോളേജുകളിലേക്ക് മാത്രമാണ് നല്‍കാന്‍ കഴിയുക. സ്വകാര്യ കോളേജുകള്‍ക്കും കല്‍പിത സര്‍വകലാശാലകള്‍ക്കും നീറ്റ് നിര്‍ബന്ധമാക്കണം. ഇക്കാര്യത്തില്‍ തിങ്കളാഴ്ച തീരുമാനമെടുക്കുമെന്നും സുപ്രീംകോടതി പറഞ്ഞു. സ്വന്തമായി പ്രവേശനപരീക്ഷ നടത്തുന്ന സംസ്ഥാനങ്ങള്‍ക്ക് ഇളവ് നല്‍കാമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എം.സി.ഐ) സുപ്രിം കോടതിയില്‍ അറിയിച്ചു. വിഷയത്തില്‍ നിലപാടറിയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തിങ്കളാഴ്ച വരെ സമയം ചോദിച്ചു. കേരളമടക്കം നിരവധി സംസ്ഥാനങ്ങളാണ് ഇതിനകം തന്നെ പൊതുപ്രവേശന പരീക്ഷ നടത്തിക്കഴിഞ്ഞ സാഹചര്യത്തില്‍ ഇളവുതേടി കോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.