ചാലോട്: ബിജെപി പ്രവര്‍ത്തകന്റെ വീട്ട് കിണറ്റില്‍ വിഷം കലര്‍ത്തി. ബിജെപി പ്രവര്ത്തകന് ചാലോട് സ്വദേശി യു.കെ.ശ്രീജിത്തിന്റെ വീട്ട് കിണറ്റിലാണ് കഴിഞ്ഞ ദിവസം രാത്രി വിഷം കലര്‍ത്തിയത്. കഴിഞ്ഞ ദിവസം ശ്രീജിത്തിന്റെ വീട്ടുപറമ്പില്‍ സ്ഥാപിച്ച എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പോസ്റ്റര്‍ സിപിഎം സംഘം നശിപ്പിച്ച് എല്‍ഡിഎഫിന്റെ പോസ്റ്റര്‍ പതിപ്പിച്ചിരുന്നു. ഇതുമായി ബന്ധപെപട്ട് സിപിഎം സംഘം ശ്രീജിത്തിനെയും സഹോദരനെയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇന്നലെ രാവിലെയാണ് കിണര്‍ മലിനമായി കണ്ടെത്തിയത്. മാരക വിഷമാണ് കലര്‍ത്തിയതെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്തെ സിപിഎം പ്രവര്‍ത്തകരായ ആകാശ്, ജയരാജന്, പ്രശാന്ത് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സിപിഎം സംഘമാണ് അക്രമത്തിന് പിന്നില്‍. മട്ടന്നൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: