സുബ്രതാ റോയിക്ക് പരോള്‍ അനുവദിച്ചു

Friday 6 May 2016 7:17 pm IST

ന്യൂദല്‍ഹി: സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പ്രതിയായി ജയിലിലായിരുന്ന സഹാറ ഗ്രൂപ്പ് മേധാവി സുബ്രതാ റോയിക്ക് സുപ്രീം കോടതി 4 ആഴ്ച്ചത്തെ പരോള്‍ അനുവദിച്ചു. മാതാവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനാണ് പരോള്‍ അനുവദിച്ചത്. നിക്ഷേപകരില്‍ നിന്നും സ്വീകരിച്ച പണം തിരിച്ചടക്കാന്‍ കഴിയാതെ വന്നതിനാല്‍ ഒരു വര്‍ഷത്തിലേറെയായി സുബ്രതാ റോയി ജയിലിലാണ്. വിവിധ നിക്ഷേപര്‍ക്ക് ആകെ 10,000 കോടി രൂപ സഹാറ ഗ്രൂപ്പ് തിരിച്ചടക്കാനുണ്ട് . എന്നാല്‍ കോടതി അനുവദിച്ച സമയം കഴിഞ്ഞിട്ടും ഈ തുക അടക്കാന്‍ കഴിയാത്തതാണ് ഇയാളെ കുടുക്കിയത്. റോയിക്ക് ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന പരോള്‍ മാനുഷിക അടിസ്ഥാനത്തിലുള്ളതാണെന്നും പോലീസിന്റെ കര്‍ശന നിരീക്ഷണം ഉണ്ടാകുമെന്നും കോടതി അറിയിച്ചിട്ടുണ്ട്. സുബ്രതാ റോയിയുടെ അമ്മ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.