രാജ്‌നാഥ് സിങ് ഇന്ന് ചേര്‍ത്തലയില്‍

Friday 6 May 2016 8:50 pm IST

ചേര്‍ത്തല: കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിനെ വരവേല്‍ക്കാന്‍ നാടൊരുങ്ങി. കനത്ത സുരക്ഷാ സംവിധാനങ്ങള്‍ക്കിടയിലും വിപുലമായ ഒരുക്കങ്ങളാണ് ദേശീയനേതാവിനെ സ്വീകരിക്കാനായി ഒരുക്കിയിരിക്കുന്നത്. ചേര്‍ത്തല, അരൂര്‍ മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ പി.എസ്. രാജീവിന്റെയും, ടി. അനിയപ്പന്റെയും തെരഞ്ഞെടുപ്പ് പ്രചരാണാര്‍ത്ഥമാണ് കേന്ദ്രമന്ത്രി ഇന്ന് ചേര്‍ത്തലയില്‍ എത്തുന്നത്. വൈകിട്ട് 5.30ഓടെ സെന്റ് മൈക്കിള്‍സ് കോളേജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ എത്തുന്ന മന്ത്രിയെ എന്‍ഡിഎ നേതാക്കള്‍ സ്വീകരിക്കും. തുടര്‍ന്ന് റോഡ് മാര്‍ഗ്ഗം സമ്മേളനം നടക്കുന്ന സിഎംഎസ് ബിഷപ്പ്മൂര്‍ സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് പോകും. കേന്ദ്രസേനയുടെ പ്രത്യേക മേല്‍നോട്ടത്തിലാണ് സമ്മേളന നഗരി ഒരുക്കിയിരിക്കുന്നത്. ഇതിന്റെ മുന്നോടിയായി എന്‍എസ്ജി നോഡല്‍ ഓഫീസര്‍ ഇവിടെയെത്തി സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായും ഡിവൈഎസ്പിയുമായും ചര്‍ച്ച നടത്തി. എന്‍എസ്ജിയുടെ ഏഴ് പേരടങ്ങുന്ന സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. വൈകിട്ട് 5.40 ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും. എന്‍ഡിഎ ചെയര്‍മാന്‍ അഡ്വ. പി.കെ. ബിനോയ് അദ്ധ്യക്ഷത വഹിക്കും. ബിഡിജെഎസ് ദേശീയ പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി മുഖ്യപ്രഭാഷണം നടത്തും. സ്ഥാനാര്‍ഥിമാരായ പി.എസ്. രാജീവ്, ടി. അനിയപ്പന്‍, ബെജെപി തെക്കന്‍ മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍, ജനറല്‍ സെക്രട്ടറി എല്‍. പത്മകുമാര്‍, ജില്ലാ പ്രസിഡന്റ് കെ. സോമന്‍, ബി.ഡി.ജെ.എസ് കേന്ദ്രസമിതി അംഗം കെ.കെ. മഹേശന്‍, ജെഎസ്എസ് സംസ്ഥാന പ്രസിഡന്റ് ആര്‍. പൊന്നപ്പന്‍, എല്‍ജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി. ഹരിഹരന്‍, സാനു സുധീന്ദ്രന്‍, ബി. സുരേഷ്ബാബു, ടി. സജീവ്‌ലാല്‍, കെ. ജയകുമാര്‍, നിഷീദ് തറയില്‍, കെ.എസ്. ഷിബുലാല്‍, സി.എ. പുരുഷോത്തമന്‍, അഡ്വ.കെ.ആര്‍. അജിത്ത്, അഡ്വ. കെ. പ്രേംകുമാര്‍ എന്നിവര്‍ സംസാരിക്കും. രണ്ട് മണ്ഡലങ്ങളില്‍ നിന്നുമായി പതിനായിരങ്ങള്‍ നാളെ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടല്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.