പാനൂര്‍: ആര്‍എസ്എസ് നേതാവിനെ കാപ്പ ചുമത്തി അറസ്റ്റു ചെയ്ത പോലീസ് നടപടിയില്‍ വ്യാപക പ്രതിഷേധം. പ്രവര്‍ത്തകര്‍ ചെറുവാഞ്ചേരിയില്‍ റോഡു ഉപരോധിച്ചു. ആര്‍എസ്എസ് കൂത്തുപറമ്പ് താലൂക്ക് ബൗദ്ധിക്ക് പ്രമുഖ് കെ.ഷിബിനിനെയാണ് ഇന്നലെ പുലര്‍ച്ചെ കണ്ണവം പോലീസ് വീട്ടില്‍ നിന്നും പിടികൂടിയത്. സംഭവമറിഞ്ഞ് പോലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് കാപ്പചുമത്തി ഷിബിനിനെ അറസ്റ്റു ചെയ്ത വിവരം പോലീസ് പറയുന്നത് .ഇതിനെ തുടര്‍ന്ന് പ്രതിഷേധവുമായി നൂറുകണക്കിനു പ്രവര്‍ത്തകര്‍ ചെറുവാഞ്ചേരിയില്‍ കറുത്ത തുണികൊണ്ട് വായമൂടിക്കെട്ടി കരിനിയമത്തിനെതിരെ റോഡ് ഉപരോധിച്ചു.
ബിജെപി പുറത്താക്കിയ എ.അശോകന്റെ നേതൃത്വത്തില്‍ ചെറുവാഞ്ചേരിയില്‍ വ്യാപക അക്രമം നടന്ന സന്ദര്‍ഭത്തില്‍ ഷിബിനിനെതിരെ കളളക്കേസെടുത്തു മുന്‍പും അറസ്റ്റു ചെയ്തിരുന്നു. അതിന്റെ തനിയാവര്‍ത്തനമാണ് ഇവിടെ വീണ്ടും പോലീസിന്റെ‘ഭാഗത്തു നിന്നുമുണ്ടായതെന്ന് ബിജെപി-ആര്‍എസ്എസ് നേതൃത്വം കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് അടുത്തഘട്ടത്തില്‍ പ്രവര്‍ത്തകരെ കരിനിയമം ചുമത്തി ജയിലിലിടുന്ന പോലീസ് അധികാരമാറ്റത്തിനു മുന്‍പു സിപിഎമ്മിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ്. ഇതിനെതിരെ ജനാധിപത്യരീതിയില്‍ പ്രതിഷേധിക്കുമെന്ന് ബിജെപി പാട്യം പഞ്ചായത്ത് പ്രസിഡണ്ട് ആര്.വി.ശശിധരന് പ്രസ്താവനയില്‍ പറഞ്ഞു. പി.സുധീര്‍, ആര്.വി.ശശിധരന്, എന്‍.പി.ജിഗീഷ്, പി.വി.വത്സന്, കെ.കെ.വിനോദ് തുടങ്ങിയ നേതാക്കള്‍ റോഡുപരോധത്തിനു നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: