തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കള്ളപ്പണം തടയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തില്‍ ഈയാഴ്ച നടത്തിയ പരിശോധനയില്‍ 4.38 കോടി രൂപകൂടി പിടിച്ചെടുത്തു. ഇതോടെ തെരഞ്ഞെടുപ്പിന് മുന്നോടിയായി 21.66 കോടിരൂപയുടെ കള്ളപ്പണം പിടികൂടി.
ഇതിനുപുറമെ വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 8000ത്തോളം ലിറ്റര്‍ വ്യാജ മദ്യവും പിടികൂടി. നേരത്തേ 1400ഓളം ലിറ്റര്‍ വ്യാജ മദ്യം പിടിച്ചെടുത്തിരുന്നു. 450കിലോ കഞ്ചാവും ഇപ്പോള്‍ പിടികൂടിയിട്ടുണ്ട്.
അനധികൃതമായി കൈവശം വച്ച പതിനാലായിരത്തോളം ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും കണ്ടെത്തിയവയില്‍പ്പെടുന്നു.അനധികൃതമായി സൂക്ഷിച്ച 700 കിലോയോളം വെടിമരുന്നും 17.47 കിലോ സ്വര്‍ണവും കണ്ടെടുത്തിട്ടുണ്ട്. റവന്യൂ, എക്സൈസ്, പോലീസ്, ആദായനികുതി വകുപ്പുകള്‍ ഒറ്റയ്ക്കും സംയുക്തവുമായി നടത്തിയ പരിശോധനയിലും പ്രതേ്യക സ്ക്വാഡിന്റെ പരിശോധനയിലുമാണ് ഇവ പിടികൂടിയത്. തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ കര്‍ശന പരിശോധന തുടരുമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: