കേരളത്തില്‍ മൂന്നാം ശക്തി ഉദയം കണ്ടു തുടങ്ങി : മോദി

Friday 6 May 2016 11:01 pm IST

പാലക്കാട് : കേരളനിയമസഭയില്‍മൂന്നാം ശക്തി ഉദയം കണ്ടു തുടങ്ങിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തില്‍ വികസനം വരണമെങ്കില്‍ മൂന്നാം ശക്തി ശക്തിപ്രാപിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. പാലക്കാട് കോട്ടമൈതാനത്ത് ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കിക്കുകയായിരുന്നു നരേന്ദ്ര മോദി. കേരളത്തിന്റെ പ്രവേശന കവാടമായ പാലക്കാട് വച്ച് ഇത്രയും ആവേശകരമായ സ്വികരണമാണ് തനിക്ക് കിട്ടിയതെങ്കില്‍ അത് ഈ സംസ്ഥാനത്ത് ഒരു മൂന്നാം മുന്നണിയുടെ ശക്തിയെയാണ് കാണിക്കുന്നത്. ഈ സ്‌നേഹ സ്വീകരണം വികസനത്തിന്റെ രൂപത്തില്‍ നിങ്ങള്‍ക്ക് ഞാന്‍ തിരികെ നല്‍കും. ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം. എന്നാല്‍ 60 വര്‍ഷമായി ഇവിടം ഭരിച്ചവര്‍ കേരളത്തെ കട്ടുമുടിച്ചു. കേരളത്തിലുള്ളവര്‍ വിദ്യാഭ്യാസമുള്ളവരാണ്. എന്നാല്‍ അവരെ അഞ്ച്വര്‍ഷം വീതം മാറി മാറി കോണ്‍ഗ്രസുകാരും കമ്യൂണിസ്റ്റുകാരും അതി വിദഗ്ദമായി കൊള്ളയടിച്ചു. കേരളത്തെ രക്ഷിക്കണമെങ്കില്‍ ഇവിടെ ഒരു മൂന്നാം ശക്തി ഉയരേണ്ടതുണ്ട്. വിദ്യാഭ്യാസമുള്ളവരെ ആദരിക്കുന്നവരാണ് കേരളീയര്‍. എന്നാല്‍ ഇവിടത്തെ കമ്യൂണിസ്റ്റുകാര്‍ ഒരു അധ്യാപികയെ കോളേജിന് മുന്നില്‍ ശവകുടീരം തീര്‍ത്ത് അപമാനിച്ചു. ഒരു ദളിത് പെണ്‍കുട്ടിയെ ക്രൂരമായി കൊന്നിട്ടും കേരള സര്‍ക്കാര്‍ അതിനെതിരെ കണ്ണടയ്ക്കുകയാണ് ചെയ്തത്. കേരളത്തിന് വേണ്ടി എന്തും ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാണ്. പാര്‍ലമെന്റിലേക്ക് രണ്ട് എം.പിമാരെ നോമിനേട്ട് ചെയ്യാന്‍ അവസരം കിട്ടിയപ്പോള്‍ കേരളത്തില്‍ നിന്നും റിച്ചാര്‍ഡ് ഹേയേയും സുരേഷ് ഗോപിയേയും നോമിനേറ്റ് ചെയ്തു. പരവൂര്‍ വെടിക്കെട്ട് അപകടസ്ഥലത്തേയ്ക്ക് മൂന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ സര്‍വ്വസന്നാഹങ്ങളുമായി ഞന്‍ എത്തിച്ചേര്‍ന്നത് കേരളീയരെ സേവിക്കുന്നതിന് വേണ്ടിയാണെന്നും മോദി പറഞ്ഞു. കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഒരു കാലത്ത് ആഹാരം നല്‍കിയിരുന്നത് പാലക്കാടാണ്. എന്നാല്‍ ഇപ്പോള്‍ ഇവിടെ കൃഷി നശിച്ചു കര്‍ഷകര്‍ കൊടും പട്ടിണിയിലുമായി. പത്ത് വര്‍ഷം ഭരിച്ച യുപിഎസര്‍ക്കാര്‍ കര്‍ഷകര്‍ക്കായി ഒന്നും ചെയ്തില്ല. സാങ്കേതിക വിദ്യകള്‍ വേണ്ട രീതിയില്‍ ഉപയോഗിച്ചില്ല. ഇതാണ് കൃഷി നശിക്കാന്‍ ഇടയായത്. ബനാറസില്‍ നിന്നുമുള്ള എം.പിയാണ് ഞാന്‍. അവിടെ ഞാന്‍ മത്സ്യബന്ധനതൊഴിലാളികള്‍ക്ക് സോളാര്‍ ബാറ്ററിനല്‍കി. ഇതുമൂലം 500 രൂപയുടെ ലാഭം ഉണ്ടാക്കാനായി അവര്‍ക്ക് സാധിച്ചു. എന്നാല്‍ കേരളത്തില്‍ വന്ന് സോളാര്‍ എന്ന് പറയാന്‍ പേടിയാണ്. അങ്ങനെ പറഞ്ഞാല്‍ ബോംബ് പൊട്ടുന്ന പ്രതീതിയാണ്. ബനാറസില്‍ സോളാര്‍ ബാറ്ററി കൊണ്ട് ബോട്ട് ഓടിച്ചെങ്കില്‍ ഇവിടെ സോളാര്‍ കൊണ്ട് കോണ്‍ഗ്രസുകാരുടെ കീശയാണ് വീര്‍പ്പിച്ചത്. കേരളം വികസിക്കണമെങ്കില്‍ ഇവിടെ എന്‍ഡിഎ അധികാരത്തില്‍ വരണം. ഇവിടെ ഒരു മാറ്റം ആവശ്യമാണെന്നും മോദി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.