ന്യുദല്‍ഹി: മുംബൈ ആക്രമണവുമായി ബന്ധപ്പെട്ടു തെളിവെടുപ്പിനുള്ള പാക് ജുഡീഷ്യല്‍ കമ്മിഷന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി. റദ്ദാക്കാനുള്ള കാരണം വ്യക്തമല്ല. മുംബൈ ആക്രമണത്തിനിടെ പിടിയിലായ അജ്മല്‍ അമീര്‍ കസബ്, പോലീസുകാര്‍, ജഡ്ജി, തീവ്രവാദികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ തുടങ്ങിയവരില്‍ നിന്നു മൊഴിയെടുക്കാന്‍ വേണ്ടിയായിരുന്നു സന്ദര്‍ശനം നിശ്ചയിച്ചത്.
മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ടു പാക്കിസ്ഥാനില്‍ നടക്കുന്ന വിചാരണ സംബന്ധിച്ചു മൊഴി രേഖപ്പെടുത്താനായിരുന്നു ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: