ഇളങ്ങുളം: കിണറ്റില്‍ അകപ്പെട്ട മൂര്‍ഖനെ അതിസാഹസികമായി എരുമേലി മുക്കട സ്വദേശി ബിജു മാന്തറ പിടികൂടി. ഇളങ്ങുളം ഗുരുദേവ ക്ഷേത്രത്തിനു സമീപം കൊച്ചുമഠത്തില്‍ അഡ്വ. അജി ആര്. കര്‍ത്തായുടെ വീടിനു പിന്നിലെ കിണറ്റിലാണ് ഏഴടിയോളം നീളവും ഏറെ വണ്ണവുമുള്ള മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയത്.
വൈദ്യുതി നിലച്ചതിനെത്തുടര്‍ന്നു 25 അടിയോളം താഴ്ചയുള്ള കിണറ്റില്‍ നിന്നു വെള്ളം കോരിയെടുക്കാന്‍ വീട്ടുകാര്‍ വെള്ളിയാഴ്ച രാവിലെ എത്തിയപ്പോഴാണ് പാമ്പിനെ കണ്ടത്. തുടര്‍ന്ന് എരുമേലി വനംവകുപ്പ് ഓഫീസില്‍ വിവരമറിയിച്ചു. ഇവിടെ നിന്നും അറിയിച്ചതിനെത്തുടര്‍ന്ന് എത്തിയ ബിജു അതിസാഹസികമായി കിണറ്റിലിറങ്ങി ഒമ്പതു വയസുസുള്ള പാമ്പിനെ പിടികൂടുകയായിരുന്നു. പിടികൂടിയ പാമ്പിനെ കാളകെട്ടി വനമേഖലയില്‍ തുറന്നു വിടുമെന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: