ഹിന്ദു മഹാ സംഗമം ഇന്ന്

Friday 6 May 2016 10:26 pm IST

എരുമേലി: എസ്എന്‍ഡിപി എരുമേലി യൂണിയന്റെ നേതൃത്വത്തില്‍ എരുമേലിയില്‍ ഹിന്ദുമഹാസംഗമം ഇന്ന് നടക്കും. ശബരി ഓഡിറ്റോറിയത്തില്‍ രാവിലെ 9നാണ് സംഗമം. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. സീമ ജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. ഹിന്ദുമഹാസംഗമത്തില്‍ വിവിധ ഹൈന്ദവ സംഘടനാ നേതാക്കളും പ്രതിനിധികളും പങ്കെടുക്കും. സംഗമത്തില്‍ കേരളാ വിശ്വകര്‍മ്മ സഭ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി വി.ആര്‍. രവികുമാര്‍, അഖില തിരുവതാംകൂര്‍ മ ല യ ര യ മഹാസഭ സംസ്ഥാന ഖജാന്‍ജി സി.കെ. ശശി, കേരളാ സാംബവര്‍ സൊസൈറ്റി സംസ്ഥാന കമ്മറ്റി അംഗം എം.സി. പ്രഭാകരന്‍, മല വര്‍ഗ്ഗ മഹാജനസംഘം സംസ്ഥാന പ്രസിഡന്റ് ടി.കെ. രാഘവന്‍, എന്‍.എസ്.എസ്. കരയോഗം പ്രസിഡന്റ് ടി. അശോക് കുമാര്‍, കെപിഎംഎസ് ജില്ലാ അസി: സെക്രട്ടറി എം.എന്‍. രാജു കൊടിത്തോട്ടം, അഖില കേരള വര്‍ണവ സൊസൈറ്റി താലൂക്ക് യൂണിയന്‍ സെക്രട്ടറി ടി.പി. രാജു തുണ്ടിയില്‍, ശശി പച്ചിലമറ്റം (ഗജങ ട യൂണിയന്‍ സെക്രട്ടറി) ഹിന്ദുചേരമര്‍ സനാതന ധര്‍മ്മസംഗം സെന്‍ട്രല്‍ കമ്മിറ്റയംഗം ശശി തെങ്ങും തോട്ടം എന്നിവരെ ആദരിക്കും. പൂഞ്ഞാര്‍: മങ്കുഴിയില്‍ ഇന്ന് രാവിലെ 11.30ന് ഹിന്ദുമഹാസമ്മേളനം നടക്കും. വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. പൂഞ്ഞാര്‍ കോവിലകത്തെ പി. അശോകവര്‍മ്മ അദ്ധ്യക്ഷത വഹിക്കും. വിവിധ ഹിന്ദു സംഘടനാ നേതാക്കള്‍ പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.