ഇടുക്കി: എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്ന് സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ചിനെ കൂട്ടുപിടിച്ച് ദേശാഭിമാനിയുടെ നുണ പ്രചാരണം. 105 സീറ്റ് എല്‍ഡിഎഫിന് ലഭിക്കുമെന്നാണ് സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നതെന്നായിരുന്നു വാര്‍ത്ത. സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ച് ഇത്തരത്തിലൊരു റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടില്ലെന്ന് സംസ്ഥാനത്തെ ഒരു ഉന്നത രഹസ്യാന്വേഷണ ഉദ്യോഗസ്ഥന് ജന്മഭൂമിയോട് പറഞ്ഞു.
ഇത്തരത്തിലൊരു റിപ്പോര്‍ട്ട് പ്രാദേശിക തലത്തില്‍ തയ്യാറാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥന് തുടര്‍ന്നു.
തോല്‍വി ഉറപ്പായപ്പോള്‍ സ്പെഷ്യല്‍ ബ്രാഞ്ചിനെ ഉപയോഗിച്ച് നേട്ടം കൊയ്യാമെന്ന വ്യാമോഹമാണ് സിപിഎമ്മും പാര്‍ട്ടിക്കാരും പുലര്‍ത്തുന്നത്. നുണകള്‍ വാര്‍ത്തയായി പ്രസിദ്ധീകരിക്കുമ്പോള്‍ തങ്ങള്‍ ഇത്തരത്തിലൊരു റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടില്ല എന്ന പരസ്യ നിലപാട് കൈക്കൊള്ളാന്‍ രഹസ്യാന്വേഷണ വിഭാഗം ഒരു ഘട്ടത്തിലും തയ്യാറായിട്ടില്ല.
സ്പെഷ്യല്‍ ബ്രാഞ്ചിനെ കൂട്ടുപിടിച്ചുകൊണ്ടുള്ള ഏതെങ്കിലും ഒരു വാര്‍ത്ത തെറ്റാണെന്ന് പ്രതികരിച്ചാല്‍ മുന്‍കാലങ്ങളില്‍ സ്പെഷ്യല്‍ ബ്രാഞ്ചിനെ കൂട്ടുപിടിച്ച് തയ്യാറാക്കിയ വാര്‍ത്തകളെല്ലാം ശരിയാണെന്ന് വരുമെന്നാണ് രസഹ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. സംസ്ഥാനത്ത് ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ചുകള്‍ ജയപരാജയത്തെ സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടുകള്‍ ജില്ല തിരിച്ച് പരിശോധിച്ചാല്‍ മിക്ക ജില്ലകളിലും ഇടതുപക്ഷത്തിന് കാലിടറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: