ഭാരതത്തിന്റെ സത്ത സനാതന ധര്‍മ്മം: മാടമ്പ്

Friday 6 May 2016 11:06 pm IST

തൃപ്പൂണിത്തുറ: ഭാരതത്തിന്റെ സത്ത സനാതന ധര്‍മ്മമാണെന്ന് മാടമ്പ് കുഞ്ഞുകുട്ടന്‍ പറഞ്ഞു. ലോകത്തിലെ മറ്റെല്ലാ സംസ്‌കാരങ്ങളും നശിച്ചിട്ടും ഭാരത സംസ്‌കാരം നിലനില്‍ക്കുന്നത് ഹിന്ദു ധര്‍മ്മത്തിന്റെ ശക്തിയാണെന്നും മാടമ്പ് അഭിപ്രായപ്പെട്ടു. തപസ്യ കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ നടത്തിയ സാംസ്‌കാരിക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ഈ ധര്‍മ്മത്തെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാമെന്ന് അദ്ദേഹം പറഞ്ഞു. തപസ്യ സംസ്ഥാന പ്രസിഡന്റ് എസ്. രമേശന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. മേജര്‍ രവി, കവിയൂര്‍ പൊന്നമ്മ, വിജിതമ്പി, കൊല്ലം തുളസി, പി.ജി.ഹരിദാസ്, ലക്ഷ്മിശങ്കര്‍, കെ.ബി.ശ്രീദേവി, പ്രൊഫ.തുറവൂര്‍ വിശ്വംഭരന്‍, സി.സി.സുരേഷ് എന്നിവര് സംസാരിച്ചു. എം.സതീശന്‍ വിഷയാവതരണം നടത്തി. രാമഭദ്രന്‍ തമ്പൂരാന്‍ സ്വാഗതവും അഡ്വ. രജ്ഞിനി നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.