കൊച്ചി: പുത്തൂര്‍ ഷീല വധക്കേസിലെ പ്രതി സമ്പത്ത് പോലീസ് കസ്റ്റഡിയില്‍ മരിക്കാനിടയായ സംഭവത്തെ കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തുന്നതിനെതിരെ ഡി.ഐ.ജി വിജയ് സാക്കറെ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
സംഭവത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്താന്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് സാക്കറെ ഡിവിഷന് ബഞ്ചിന് ഹര്‍ജി നല്‍കിയത്. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവില്‍ തനിക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യവും സാക്കറെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യവും ഡിവിഷന് ബെഞ്ച് തള്ളുകയായിരുന്നു.
സി.ബി.ഐ അന്വേഷണം വേണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഈ ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു. സുപ്രീം കോടതി തള്ളിയ ആവശ്യങ്ങളാണ് സാക്കറെ ഉന്നയിച്ചിരിക്കുന്നതെന്നു ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതി ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: