വര്‍ക്കല: വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അയിരൂര്‍ പോലീസ് പിടിയിലായി. വര്‍ക്കല കോവൂര്‍ സ്വദേശിനിയായ 24 കാരിയായ യുവതിയെ രണ്ടുവര്‍ഷമായി വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുകൊണ്ടിരുന്ന വര്‍ക്കല നടയറ സ്വദേശി ആഷിക് (20) ആണ് അയിരൂര്‍ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ രണ്ടുവര്‍ഷമായി യുവതിയുമായി ഇയാള്‍ പ്രണയത്തിലായിരുന്നു. ഒടുവില്‍ വിവാഹം കഴിക്കാമെന്നുപറഞ്ഞു പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചതായാണ് കേസ്. പോലീസ് കസ്റ്റഡിയിലായ ആഷികിനെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: