മന്ത്രി ശിവകുമാര്‍ നടത്തിയ ക്രമക്കേട് അന്വേഷിക്കണം: ബിജെപി

Friday 6 May 2016 10:52 pm IST

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറും മരുന്നു കമ്പനികളും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെക്കുറിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന മെഡിക്കല്‍ സെല്‍ കണ്‍വീനര്‍ ഡോ.പി.ബിജു ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന് പരാതി നല്‍കും. കഴിഞ്ഞ അഞ്ച് വര്‍ഷമായി കേരളത്തിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികള്‍ വഴി നല്‍കിയ പല മരുന്നുകളും ഗുണനിലവാര പരിശോധനക്കു വിധേയമാക്കാത്തതാണെന്നും ഡോ.ബിജു പറഞ്ഞു. കാലാവധി കഴിഞ്ഞ മരുന്നുകള്‍ അതാതു കമ്പനികള്‍ക്ക് തിരിച്ചു നല്‍കാമെന്നിരിക്കേ അങ്ങിനെ ചെയ്യാതെ കത്തിച്ചു കളഞ്ഞതും അഴിമതി നടത്താനാണെന്നും ബിജെപി മെഡിക്കല്‍ സെല്‍ ആരോപിച്ചു. സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് രോഗികളുടെ ജീവന്‍ വച്ച് പന്താടി കോടികള്‍ സമ്പാദിച്ചു എന്ന ആരോപണത്തിന്റെ സത്യാവസ്ഥ കേന്ദ്ര ഏജന്‍സി ആന്വേഷിച്ചാലെ പുറത്തുവരികയുള്ളു. അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന് പരാതി നല്‍കുമെന്നും ഡോ. ബിജു പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.