കോഴിക്കോട്: സിനിമാ ചിത്രീകരണ മേഖലയില്‍ ഒരു വിഭാഗം ഡ്രൈവര്‍മാര്‍ നടത്തി വരുന്ന സമരത്തിന്റെ ഭാഗമായി സമരത്തില്‍ പങ്കെടുക്കാത്ത തൊഴിലാളികളെ കൈയേറ്റം ചെയ്യുന്നതിലും അവരുടെ തൊഴില്‍ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നതിലും ഭാരതീയ ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തക സംഘം-ഭചസ്സ്(ബിഎംഎസ്) പ്രതിഷേധിച്ചു.
കോട്ടയത്തെ ലൊക്കേഷനിലാണ് കഴിഞ്ഞ ദിവസം തൊഴില്‍ ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്ക് നേരെ കൈയേറ്റമുണ്ടായത്.
സമരത്തില്‍ പങ്കെടുക്കാത്ത തൊഴിലാളികള്‍ക്ക് തൊഴില്‍ ചെയ്യാന്‍ അവകാശമുണ്ട്. അതിനെ തടയാന്‍ ശ്രമിക്കുന്നത് നിയമവിരുദ്ധവും നീതി നിഷേധവുമാണ്. ഇത്തരം ശ്രമങ്ങള്‍ തുടര്‍ന്നാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നും ഭചസ്സ് സംസ്ഥാന പ്രവര്‍ത്തക സമിതിയോഗം അറിച്ചു.യോഗത്തില്‍ കെ. ദേവദാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി. ശശിധരന്, സംസ്ഥാന സെക്രട്ടറി കെ.കെ. പ്രേമന്, കെ. ജഗന്ത് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: