കാര്‍ത്തിക, രോഹിണി നക്ഷത്രക്കാര്‍ അനുഷ്ടിക്കേണ്ട കര്‍മ്മങ്ങള്‍

Friday 12 May 2017 11:50 am IST

കാര്‍ത്തിക: ഇച്ഛാശക്തി, പ്രവര്‍ത്തനനിരത, ശരീരസുഖം എന്നിവയോടുകൂടിയവരായിരിക്കും ഈ നക്ഷത്രക്കാര്‍. സംഭാഷണപ്രിയത, പ്രസിദ്ധി, കലാനിപുണത, ആഡംബരപ്രിയത്വം, ദാമ്പത്യസുഖം എന്നിവ ഇവരുടെ പ്രത്യേകതകളാണ്‌. ഇവര്‍ക്ക്‌ പിതൃഭാഗ്യം കുറവായിരിക്കും. നിര്‍ബന്ധബുദ്ധി, കോപം എന്നീ സ്വഭാവവിശേഷങ്ങള്‍ ഇവരുടെ പ്രത്യേകതകളാണ്‌. കാര്‍ത്തിക ഒന്നാം പാദത്തില്‍ ജനിച്ചവര്‍ക്ക്‌ തീഷ്ണസ്വഭാവം കൂടുതല്‍ ആയിരിക്കും.മൂന്നാപാദത്തില്‍ ജനിച്ചവര്‍ ആഡംബര പ്രിയര്‍ ആയിരിക്കും. മകയിരം, പുണര്‍തം, ആയില്യം, കാര്‍ത്തിക മേടക്കൂറിന്‌-വിശാഖം നാലാം പാദം , അനിഴം, കേട്ട എന്നിവയും കാര്‍ത്തിക ഇടവക്കൂറിന്‌ -മൂലം, പൂരാടം, ഉത്രാടം ആദ്യപാദം എന്നിവയും പ്രതികൂലനക്ഷത്രങ്ങളാണ്‌. കാര്‍ത്തിക നക്ഷത്രക്കാര്‍ പതിവായി സൂര്യനെയും ശിവനെയും ഭജിക്കുന്നത്‌ ഉത്തമമാണ്‌.കാര്‍ത്തികയും ഞായറാഴ്ചയും ഒത്തുവരുന്ന ദിവസം സവിശേഷപ്രാധാന്യത്തോടെ വ്രതം, മറ്റ്‌ ദോഷപരിഹാര കര്‍മങ്ങള്‍ എന്നിവ അനുഷ്ഠിക്കണം, ആദിത്യഹൃദയം പതിവായി ജപിക്കുക. ഇക്കൂട്ടര്‍ നിത്യവും രാവിലെ അല്‍പനേരം ആദിത്യപ്രാര്‍ത്ഥനയോടെ വെയിലേക്കുന്നത്‌ നല്ലതാണ്‌. ഇവര്‍ ചുവപ്പ്‌,കാവി നിറങ്ങള്‍ ധരിക്കുന്നത്‌ നന്ന്‌. മേടക്കൂറുകാര്‍ കുജപ്രീതികര്‍മങ്ങളും ഇടവക്കൂറുകാര്‍ ശുക്രപ്രീതികര്‍മങ്ങളും അനുഷ്ഠിക്കുന്നതും അഭികാമ്യമാണ്‌. ഇവരുടെ മൃഗം ആട്‌, വൃക്ഷം- അത്തി, ഗണം- അസുരം, യോനി-സ്ത്രീ,പക്ഷി -പുള്ള്‌, ഭൂതം- ഭൂമി. രോഹിണി: ശ്രീകൃഷ്ണന്റെ ജന്മനക്ഷത്രം എന്ന പേരില്‍ പ്രസിദ്ധമായ ഈ നക്ഷത്രത്തില്‍ ജനിക്കുന്നവര്‍ സ്ഥിരചിത്തരും സൗന്ദര്യമുള്ളവരുമായിരിക്കും. നേത്രത്തിന്‌ വൈകല്യമോ രോഗമോ വരാന്‍ സാധ്യതയുണ്ട്‌. കുലീനത, മധുരഭാഷണം, പെട്ടെന്നുള്ള കോപം, നീതിന്യായതാല്‍പര്യം എന്നിവ ഇവരുടെ പ്രത്യേകതകളാണ്‌. മാതാവിനോട്‌ ഇവര്‍ക്ക്‌ പ്രത്യേകതയുണ്ട്‌. വാത്സല്യം, സ്നേഹം, ദയ, പരോപകരാപ്രവണത , മുഖശ്രീ എന്നിവ ഗുണങ്ങളാണ്‌. രോഹിണി നക്ഷത്രക്കാരായ സ്ത്രീകള്‍ സ്ത്രീസഹജമായ ഗുണങ്ങളുടെ വിളനിലമായിരിക്കും. തിരുവാതിര, പൂയം, മകം, മൂലം, പൂരാടം,ഉത്രാടം (ആദ്യപാദം) എന്നിവ പ്രതികൂല നക്ഷത്രങ്ങളാണ്‌. ഇവര്‍ പതിവായി ചന്ദ്രനെയും ചന്ദ്രന്റെദേവതകളെയും ഭജിക്കേണ്ടതാണ്‌. തിങ്കളാഴ്ചയും രോഹിണി നക്ഷത്രവും പൗര്‍ണമിയും ഒത്തുവന്നാല്‍ അന്ന്‌ ചന്ദ്രപൂജ നടത്തുകയും വ്രതാനുഷ്ഠാനവും നടത്തണം. ജാതകത്തില്‍ ചന്ദ്രന്‌ പക്ഷബലമുള്ളവര്‍ ദുര്‍ഗാദേവീഭജനം, ക്ഷേത്രദര്‍ശനം എന്നിവ നടത്തണം. പക്ഷബലമില്ലാത്തവര്‍ ഭദ്രകാളിഭജനം, ക്ഷേത്രദര്‍ശനം എന്നിവയും നടത്തണം. പൗര്‍ണമിനാളില്‍ ദുര്‍ഗാക്ഷേത്രദര്‍ശനവും അമാവാസിനാളില്‍ ഭദ്രകാളീക്ഷേത്രദര്‍ദര്‍ശനവും ചെയ്യാം. ഇവര്‍ക്ക്‌ അഭികാമ്യമായ നിറങ്ങള്‍ വെള്ള, ചന്ദനനിറം തുടങ്ങിയവയാണ്‌. ഇവരുടെ നക്ഷത്ര മൃഗം- പാമ്പ്‌, വൃക്ഷം- ഞാവല്‍, ഗണം- മാനുഷ, യോനി- സ്ത്രീ,പക്ഷി-പുള്ള്‌, ഭൂതം -ഭൂമി. ഡോ.കെ. ബാലകൃഷ്ണവാര്യര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.