എബിവിപി മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം

Saturday 7 May 2016 2:45 pm IST

പെരുമ്പാവൂര്‍: സാജു പോള്‍ എംഎല്‍എയുടെ പെരുമ്പാവൂരിലെ ഓഫീസിലേക്ക് എബിവിപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിന് നേരെ പോലീസിന്റെ നരനായാട്ട്. പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ രണ്ട് എബിവിപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. എബിവിപി ജില്ലാ കമ്മറ്റി നടത്തിയ മാര്‍ച്ച് മുന്‍സിപ്പല്‍ ജംഗ്ഷനില്‍ വച്ച് ബാരിക്കേഡ് ഉപയോഗിച്ചു പോലീസ് തടയുകയായിരുന്നു. തുടര്‍ന്ന് പോലീസ് യാതൊരു പ്രകോപനവും കൂടാതെ ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയുമായിരുന്നു. സുഭാഷ് മൈതാനത്ത് സിപിഎമ്മിന്റെ നേതൃത്വത്തില്‍ രാപകല്‍ സമരം നടക്കുന്നതിനാലാണ് മാര്‍ച്ച് പോലീസ് മുന്‍സിപ്പല്‍ ജംഗിഷനില്‍ വച്ച് തടഞ്ഞതും പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടത്തിയതും. പ്രദേശത്തു വന്‍ പോലീസ് സംഘത്തെയാണ് വിന്യസിച്ചിരുന്നത്. എംഎല്‍എ തങ്ങളെ സഹായിച്ചില്ലെന്നു പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. എംഎല്‍എയുടെ അനാസ്ഥയാണ് ജിഷയുടെ കൊലപാതകത്തിന് കാരണമായത്. ഇതേതുടര്‍ന്നാണ് എ‌ബിവിപി പ്രതിഷേധ മാര്‍ച്ച് നടത്തിയത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.