പയ്യന്നൂര്‍: എന്‍ഡിഎ പയ്യന്നൂര്മണ്ഡലം സ്ഥാനാര്‍ത്ഥി ആനിയമ്മ രാജേന്ദ്രന്റെ പ്രചരണ പരിപാടിക്കുനേരേ സിപിഎം അക്രമണം. ആലക്കാട് കാളീശ്വരം ക്ഷേത്രത്തിന് സമീപത്താണ് ബിജെപി വാഹനവ്യൂഹത്തിന് നേരേ സിപിഎം സംഘം അക്രമം നടത്തിയത്. ആനിയമ്മ രാജേന്ദ്രന് പര്യടത്തിന് എത്തുന്നതിന് തൊട്ടുമുമ്പായിരുന്ന വാഹനവ്യൂഹത്തിന് നേരേ അക്രമം. വാഹനത്തെ അക്രമിച്ച സിപിഎം സംഘം ഇത് പാര്‍ട്ടി ഗ്രാമമാണെന്നും ബിജെപി പരിപാടി നടത്താന്‍ അനുവദിക്കില്ലെന്നും പറഞ്ഞായിരുന്നു അക്രമം. സംഭവത്തില്‍ പെരിങ്ങോം പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: