ഫറോക്ക്: ബേപ്പൂര്‍ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. കെ.പി. പ്രകാശ് ബാബുവിന്റെ പര്യടനത്തില്‍ വന്‍ ജന പങ്കാളിത്തം. ഇന്നലെ രാവിലെ കൊക്കിവളവ്, തിരിച്ചിലങ്ങാടി എന്നീ പ്രദേശങ്ങളില്‍ ഗൃഹസമ്പര്‍ക്കം നടത്തിയതിന് ശേഷം ഉച്ചക്ക് ആരംഭിച്ച പര്യടനത്തിന് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്കി. കൊടക്കല്‍, ചുള്ളിപറമ്പ്, കൊറ്റമംഗലം, ഫാറൂഖ് കോളജ് എന്നിവിടങ്ങളിലാണ് ഇന്നലെ പ്രധാന സ്വീകരണങ്ങള്‍ നടന്നത്. യുവമോര്‍ച്ച നേതാക്കളായ കെ. പ്രേംജിത്ത്, അജി തോമസ്, തെരഞ്ഞെടുപ്പ് സംയോജകന്‍ എം. ഭാസ്കരന്, പി.കെ. പരമേശ്വരന്, അരവിന്ദാക്ഷന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
അഡ്വ. കെ.പി. പ്രകാശ്ബാബുവിന് വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ട് യുവമോര്‍ച്ച ബേപ്പൂര്‍ മണ്ഡലം പ്രസിഡന്റ് രജീഷ് ചുങ്കപ്പള്ളി നയിക്കുന്ന ബൈക്ക് റാലി ഇന്ന് നടക്കും. രാവിലെ 9ന് കടലുണ്ടിയില്‍ നിന്നും ആരംഭിക്കുന്ന ബൈക്ക് റാലി വൈകീട്ട് 6ന് രാമനാട്ടുകരയില്‍ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: