കൊട്ടിയൂര്‍ ഉത്സവം 20 മുതല്‍

Saturday 7 May 2016 4:32 pm IST

കോഴിക്കോട്: കൊട്ടിയൂര്‍ മഹാക്ഷേത്രത്തിലെ വൈശാഖ മഹോത്സവം 20ന് അര്‍ദ്ധരാത്രി നെയ്യാട്ടത്തോടെ ആരംഭിക്കും. 21 ന് ഭണ്ഡാരം എഴുന്നെള്ളിപ്പ്, 27ന് തിരുവോണം ആരാധന, 28ന് അര്‍ദ്ധരാത്രി ഇളനീര്‍ സമര്‍പ്പണം, 29ന് അഷ്ടമി ആരാധന, അര്‍ദ്ധരാത്രി ഇളനീരാട്ടം, ജൂണ്‍ ഒന്നിന് രേവതി ആരാധന, അഞ്ചിന് രോഹിണി ആരാധന, ആറിന് തിരുവാതിര ചതുശ്ശതം, 11ന് അര്‍ദ്ധരാത്രി കലം വരവ്, 15ന് രാവിലെ 10.30ന് തൃക്കലശാട്ടം എന്നിവ നടക്കും. 22 ന് പുലര്‍ച്ചെ ദേവീദേവന്മാരെ അക്കരെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചതിന് ശേഷം മാത്രമേ സ്ത്രീജനങ്ങള്‍ക്ക് അക്കരെ ക്ഷേത്രത്തില്‍ പ്രവേശനമുണ്ടാകൂ. ഭക്തജനങ്ങള്‍ക്ക് വിശ്രമിക്കാനായി ദേവസ്വം വക മൂന്ന് സത്രങ്ങളും ശ്രീ കൊട്ടിയൂര്‍ പെരുമാള്‍ സേവാസംഘം വക രാപ്പകല്‍ പ്രവര്‍ത്തിക്കുന്ന 5 വിശ്രമ കേന്ദ്രങ്ങളും ഉണ്ട്. പടിഞ്ഞാറെ നടയിലും അക്കരെ ക്ഷേത്രത്തിലും ദേവസ്വം വക പ്രസാദ ഊട്ട് ഉണ്ടായിരിക്കും. കിഴക്കെ നടയിലെ മുത്തപ്പന്‍ ക്ഷേത്രത്തില്‍ പെരുമാള്‍ സേവാസംഘം വകയായും അന്നദാനം നടത്തും. ഭക്തജനങ്ങളുടെ സാധനങ്ങല്‍ സൂക്ഷിക്കാനുള്ള സൗകര്യങ്ങളും ക്ഷേത്രത്തിന് സമീപം മെച്ചപ്പെട്ട ശുചീകരണ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.