ഒന്ന്
44 നദികളാണ് കേരളത്തില്‍. അവയെല്ലാം ഉല്‍ഭവിക്കുന്നത് പശ്ചിമഘട്ടത്തില്‍ നിന്ന്. പക്ഷെ ഇക്കുറി വിഎസിന്റെ മണ്ഡലമായ മലമ്പുഴയില്‍ ചരിത്രത്തിലേറ്റവും കൂടിയ ചൂടാണ് അനുഭവപ്പെട്ടത്, 41.9 ഡിഗ്രി. മൂന്നാറില്‍ കോലാഹലമുണ്ടാക്കിയ വിഎസ് മലമ്പുഴയുടെ പരിസ്ഥിതി സംരക്ഷിക്കാന്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ എന്തു ചെയ്തു?
രണ്ട്
പെരുമ്പാവൂരില്‍ പീഡനമേറ്റു കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി സിപിഎം എംഎല്‍എ സാജു പോളിനെതിരെ പരസ്യമായി പരാതി പറഞ്ഞു. വിഎസ് എന്തു നിലപാട് എടുത്തു? എന്തുകൊണ്ട് നിശബ്ദനായി?
മൂന്ന്
ലാവ്ലിന് കേസുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത നിലപാടില്‍ നിന്ന് വിഎസ് വ്യതിചലിച്ചത് എന്തിന്? ഫേസ്ബുക്ക് പോസ്റ്റ് നീക്കിയത് എന്തിന്?
നാല്
പാലക്കാട് വിക്ടോറിയ കോളേജ് പ്രിന്‍സിപ്പലിന്റെ വിരമിക്കല്‍ ദിനത്തില്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥികള്‍ അവര്‍ക്ക് ശവക്കല്ലറ ഒരുക്കിയ സംഭവത്തില്‍ വിഎസ് എന്തുകൊണ്ട് പ്രതികരിച്ചില്ല?
അഞ്ച്
ടിപി വധക്കേസുമായി ബന്ധമുള്ളവര്‍ തന്റെ പാര്‍ട്ടിക്കു വേണ്ടി പ്രചാരണത്തിനിറങ്ങിയപ്പോള്‍ വിഎസ് എന്തുകൊണ്ട് നിശബ്ദത പുലര്‍ത്തി.
ആറ്
ജിഷയുടെ കൊലയാളിക്ക് കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കാന്‍ മുന്‍പിലുണ്ടാകുമെന്ന് പറഞ്ഞ വിഎസ്, മുമ്പു പ്രഖ്യാപിച്ചതുപോലെ കിളിരൂര്‍ കേസിലെ വിഐപിയെ പുറത്തുകൊണ്ടുവന്നില്ല, ആര്‍ക്കും ശിക്ഷ വാങ്ങിക്കൊടുത്തില്ല. എന്തുകൊണ്ട്?
പ്രതികരിക്കാൻ ഇവിടെ എഴുതുക: