സ്മൃതി ഇറാനി ഇന്ന് കേരളത്തില്‍

Saturday 7 May 2016 9:14 pm IST

തൃശൂര്‍: കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി ഇന്ന് കേരളത്തില്‍. തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം ഇന്ന് വയനാട്ടിലെ ബത്തേരിയിലും ഗുരുവായൂരിലും നടക്കുന്ന എന്‍ഡിഎ യുടെ പൊതുസമ്മേളനത്തില്‍ മന്ത്രി പ്രസംഗിക്കും. ഇന്ന് രാവിലെ 11 മണിക്ക് ബത്തേരിയിലെത്തുന്ന മന്ത്രി സ്മൃതി ഇറാനി സ്വതന്ത്രമൈതാനിയില്‍ നടക്കുന്ന എന്‍ഡിഎയുടെ സമ്മേളനത്തില്‍ പ്രസംഗിക്കും. ബത്തേരി നിയോജകണ്ഡലം സ്ഥാനാര്‍ത്ഥി സി.കെ.ജാനു, മാനന്തവാടി മണ്ഡലം സ്ഥാനാര്‍ത്ഥി കെ. മോഹന്‍ദാസ്, കല്‍പ്പറ്റ മണ്ഡലം സ്ഥാനാര്‍ത്ഥി കെ.സദാനന്ദന്‍ എന്നിവര്‍ക്കുവേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് ഉച്ചക്ക് 1.40 ഓടെ മന്ത്രി ഗുരുവായൂരിലേക്ക് തിരിക്കും. പൊതുസമ്മേളനത്തില്‍ ബിജെപി നിയോജകമണ്ഡലം പ്രസിഡണ്ട് കെ.പി.മധു അദ്ധ്യക്ഷത വഹിക്കും. ബിജെപി ജില്ലാ പ്രസിഡണ്ട് സജിശങ്കര്‍, പി.സി. മോഹനന്‍മാസ്റ്റര്‍, ബിഡിജെഎസ് ജില്ലാ പ്രസിഡണ്ട് ഷാജി, ജെആര്‍എസ് സംസ്ഥാന ആക്ടിങ് പ്രസിഡണ്ട് കുമാരദാസ്, പി.മത്തായി (കേരളാ കോണ്‍ഗ്രസ്) തുടങ്ങിയവര്‍ പ്രസംഗിക്കും. ഗുരുവായൂര്‍ പടിഞ്ഞാറെ നടയില്‍ മൂന്ന് മണിക്കാണ് എന്‍ഡിഎ കണ്‍വെന്‍ഷന്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.