കൊച്ചി: പെരുമ്പാവൂരില്‍ ദളിത് നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകം രാജ്യത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഈ സംഭവത്തെക്കുറിച്ച് പത്രവാര്‍ത്തകള്‍ പുറത്തുവന്നതിനുശേഷം മാത്രമാണ് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉണര്‍ന്നുപ്രവര്‍ത്തിച്ചത്. ദിവസങ്ങള്‍ പിന്നിട്ടശേഷമാണ് പോലീസ് അന്വേഷണ നടപടികള്‍ ആരംഭിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
ഈ സംഭവത്തെക്കുറിച്ച് ശരിയായ അന്വേഷണം നടക്കണമെങ്കില്‍ അന്വേഷണം സിബിഐക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. ജിഷയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.കെ.മോഹന്‍ദാസ്, ജനറല്‍ സെക്രട്ടറി അഡ്വ.കെ.എസ്.ഷൈജു, സി.ജി.രാജഗോപാല്‍, എസ്.രാജേഷ് എന്നിവരും മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: