ആലപ്പുഴ: നിയോജകമണ്ഡലത്തില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ പ്രകടനപത്രിക, സാമ്പത്തികസ്ഥിതി, കൂടാതെ പോളിങ്, ബൂത്തിലേക്കുള്ള വഴി തുടങ്ങി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അറിയാന്‍ വോട്ടര്‍മാര്‍ക്ക് സംസ്ഥാന ഐടി മിഷന്റെ മൊബൈല്‍ ആപ്പ് പുറത്തിറങ്ങി. മുഖ്യ തെരഞ്ഞെടുപ്പു ഓഫീസറുടെ നിര്‍ദ്ദേശ പ്രകാരം തെരഞ്ഞെടുപ്പില്‍ പൊതുജനപങ്കാളിത്തം ഉറപ്പുവരുത്താനും പൊതുജനങ്ങള്‍ക്ക് വിവിധ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെക്കുറിച്ചുള്ള വിവരങ്ങള്‍ എത്തിക്കാനും സംസ്ഥാന ഐ.ടി. മിഷന് ഡയറക്ടറുടെ നേതൃത്വത്തിലാണ് മൊബൈല്‍ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഇ-വോട്ടര്‍ കേരള എന്നു പേരിട്ടിരിക്കുന്ന മൊബൈല്‍ ആപ്പ് ആന്‍ഡ്രോയിഡ് ഫോണുകളിലേക്ക് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. തെരഞ്ഞെടുപ്പ് പ്രക്രിയയുടെയും സ്ഥാനാര്‍ഥികളുടെയും സമഗ്രവിവരങ്ങള്‍ ലഭ്യമാണ്. പൊതുജനങ്ങള്‍ക്ക് വോട്ടര്‍ ഐഡി കാര്‍ഡ് നമ്പര്‍ ഉപയോഗിച്ചും നിയമസഭാ മണ്ഡലത്തിന്റെ പേര് ഉപയോഗിച്ചും സേവനം ഉപയോഗപ്പെടുത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: