മാന്നാര്‍: ഇടതു വലതുമുന്നണികളെ നിഷ്പ്രഭരാക്കി മാന്നാറില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. പി.എസ്. ശ്രീധരന്പിള്ളയുട പര്യടനം. ഇടത്-വലത് കോട്ടകളില്‍ പോലും ലഭിച്ച ഉജ്ജ്വല സ്വീകരണം എന്‍ഡിഎ പ്രവര്‍ത്തകരുടെ ആവേശം വാനോളം ഉയര്‍ത്തി. ഉച്ചയ്ക്ക് മാന്നാര്‍ വള്ളക്കാലിയില്‍ ബിജെപി സംസ്ഥാന സമിതിയംഗം കെ.എസ്. രാജന് പര്യടനം ഉദ്ഘാടനം ചെയ്തു. മോസ്കോ ജംഗ്ഷന്, പാവുക്കര, പരുമല, അലൂംമൂട്, വിഷവര്‍ശ്ശേരിക്കര, തൃക്കുരട്ടി ക്ഷേത്രം, പൈനുംമൂട്, നോവ, തിരുവഞ്ചേരില്‍, മങ്ങാട്ട്, കോയിക്കല്‍ മുക്ക്, ചേപ്പഴത്തി ജംഗ്ഷന്, വലിയകുളങ്ങര, ഗുരുതിമുക്ക്, എസ്കെവി ജംഗ്ഷന്, വെട്ടത്ത് മുക്ക്, കുന്നത്തൂര്‍ ക്ഷേത്രം എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം മുട്ടേല്‍ ജംഗ്ഷനില്‍ സമാപിച്ചു. ഡി.വിനോദ്കുമാര്‍, അഡ്വ.എ.വി. അരുണ്‍പ്രകാശ്, സതീഷ് ചെറുവല്ലൂര്‍, എസ്. ഗോപകുമാര്‍, രാധാകൃഷ്ണന് ചെറിയനാട്, രമേശ് പേരിശ്ശേരി തുടങ്ങിയവര്‍ വിവിധ സ്വീകരണ യോഗങ്ങളില്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: