ഹൈദരാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിനു വീണ്ടും തോല്‍വി. സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് അഞ്ചു വിക്കറ്റിനു കീഴടങ്ങി ഗുജറാത്ത്. തോല്‍വി ഒന്നാം സ്ഥാനത്തേക്കു കയറാനുള്ള അവസരം അവര്‍ക്കു നഷ്ടമാക്കി. സ്കോര്‍: ഗുജറാത്ത് ലയണ്‍സ് – 126/6 (20), സണ്‍റൈസേഴ്സ് ഹൈദരാബാദ് – 129/5 (19/20).
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിനെ ഹൈദരാബാദ് ബൗളര്‍മാര്‍ പൂട്ടിയിട്ടു. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മുസ്തഫിസുര്‍ റഹ്മാനും ഭുവനേശ്വര്‍ കുമാറുമാണ് അവരെ പ്രതിസന്ധിയിലാക്കിയത്. മുസ്തഫിസുര്‍ നാലോവറില്‍ 17 റണ്‍ വിട്ടുകൊടുത്തപ്പോള്‍, ഭുവനേശ്വര്‍ 28 റണ്‍ വിട്ടുനല്‍കി. 42 പന്തില്‍ പുറത്താകാതെ 51 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ച് ഗുജറാത്തിന്റെ ടോപ് സ്കോറര്‍.
ഓപ്പണര്‍ ശിഖര്‍ ധവാന്റെ പ്രകടനമാണ് ഹൈദാരാബാദിന് ജയം നല്‍കിയത്. 40 പന്തില്‍ പുറത്താകാതെ 47 റണ്‍സെടുത്തു ധവാന്. ഡേവിഡ് വാര്‍ണര്‍ (24), ദീപക് ഹൂഡ (18), മോയ്സസ് ഹെന്റിഖസ് (14) എന്നിവരും ശിഖറിന് പിന്തുണ നല്കി. ധവാല്‍ കുല്‍ക്കര്‍ണിക്കും ഡ്വെയ്ന്‍ ബ്രാവോയ്ക്കും രണ്ടു വീതം വിക്കറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: