മുക്കം: സ്ക്കൂളില്‍ പോവുകയായിരുന്ന വിദ്യാര്‍ത്ഥിനി റോഡില്‍ കുഴഞ്ഞു വീണ് മരിച്ചു. മണാശ്ശേരി മുതുകുറ്റി വാപ്പാട്ട് പള്ളിപുറത്ത് ഗിരീഷിന്റെയും സുസ്മിതയുടേയും മകള്‍ ഐശ്വര്യ (14)ആണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. കൊടിയത്തൂര്‍ പിടിഎം ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ‘ഗ്രീന്‍ ഇലക്ഷന്’ പരിപാടിയില്‍ പേര് നല്‍കുന്നതിനായി സ്ക്കൂളിലേക്ക് പോകുകയായിരുന്നു. വീട്ടില്‍ നിന്ന് നൂറ് മീറ്റര്‍ അകലെയാണ് കുഴഞ്ഞു വീണത്. മാമ്പറ്റയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സഹോദരന്: അശ്വിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: