പാലായില്‍ എല്‍ഡിഎഫ്-യുഡിഎഫ് അഡ്ജസ്റ്റ്്‌മെന്റ് മത്സരം: എന്‍.ഹരി

Saturday 7 May 2016 10:23 pm IST

  പാലാ: ബംഗാള്‍ മോഡല്‍ അഡ്ജസ്റ്റ്്‌മെന്റ് മത്സരമാണ് പാലായില്‍ നടക്കുന്നതെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍.ഹരി പറഞ്ഞു. മീനച്ചില്‍ പഞ്ചായത്തു പര്യടനത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.അതുകൊണ്ടുതന്നെ മാണി വിരുദ്ധ വോട്ടുകള്‍ മൊത്തമായി എന്‍ഡിഎയില്‍ വന്നുചേരുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ നിയമസഭാ ഇലക്ഷനിലും ദുര്‍ബല ഘടകകക്ഷിയായ എന്‍സിപിക്ക് സീറ്റുനല്‍കി സിപിഐഎം മാണിയെ സഹായിക്കുകയാണ്. ഇത് ജനങ്ങള്‍ മനസ്സിലാക്കികഴിഞ്ഞു. എല്‍ഡിഎഫും, യുഡിഎഫും ഒരു നാണയത്തിന്റെ വശങ്ങള്‍ മാത്രമാണ്. അതുകൊണ്ടുതന്നെ എന്‍ഡിഎയുമായുള്ള മത്സരമാണ് ഇപ്രാവശ്യം പാലായില്‍ നടക്കുന്നതെന്നും എന്‍.ഹരി പറഞ്ഞു. പര്യടനത്തിന് വന്‍വരവേല്‍പ്പ് പാലാ: എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍.ഹരിയുടെ മീനച്ചില്‍ പഞ്ചായത്തുതല പര്യടനത്തിന് വന്‍വരവേല്‍പ്പ്. സ്ത്രീകളും കുട്ടികളുമടക്കം വന്‍ ജനാവലിയാണ് സ്വീകരണ സ്ഥലങ്ങളില്‍ തടിച്ചുകൂടിയത്. ബിജെപി സംസ്ഥാന സമിതിയംഗം അഡ്വ.എസ്.ജയസൂര്യന്‍ പഞ്ചായത്തുതല പര്യടനം ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാനസമിതിയംഗം പി.പി.നിര്‍മ്മലന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. അഡ്വ. ബിനു പുളിക്കക്കണ്ടം, സോമന്‍ തച്ചേട്ട്, ബിജി മണ്ഡപം, രണ്‍ജിത്ത് ജി.മീനാഭവന്‍, എം.എസ്.ഹരികുമാര്‍, മോഹനന്‍ പനയ്ക്കല്‍, സി.ബി.ബിജു, റ്റി.എന്‍.രാജന്‍, അമ്പിളി അജി, മഞ്ജു വിജയന്‍, സുരേഷ്, കെ.സി.മഹാദേവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.