തിരുവനന്തപുരം: ഭാരതീയ പോസ്റ്റല്‍ എംപ്ലോയീസ് ഫെഡറേഷന്റെ 14-ാം സംസ്ഥാന സമ്മേളനം ഇന്നും നാളെയും തിരുവനന്തപുരം ബിഎംഎസ് മസ്ദൂര്‍ ഭവന് ഹാളില്‍ നടക്കും. ഏഴാം ശമ്പളകമ്മീഷന് റിപ്പോര്‍ട്ടിലെ ഉദേ്യാഗസ്ഥ വിരുദ്ധ നീക്കങ്ങളെ സമ്മേളനം ശക്തമായി എതിര്‍ക്കുമെന്ന് സ്വാഗതസംഘം കണ്‍വീനര്‍ കെ. രാജേന്ദ്രന് പറഞ്ഞു.
കോര്‍ ബാങ്കിങ്ങിന്റെ ഭാഗമായ എടിഎം കൗണ്ടറുകളുടെ കാര്യക്ഷമത ഉറപ്പുവരുത്തുക, കാലാഹരണപ്പെട്ട കമ്പ്യൂട്ടര്‍ ശൃംഖല നവീകരിക്കുക, ജിഡിഎസ് ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ഒഴിവുള്ള തസ്തികകള്‍ നികത്തുക, ഗ്രാമീണ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ നടപ്പിലാക്കുക തുടങ്ങിയവ സമ്മേളനത്തിന്റെ മുഖ്യ ചര്‍ച്ചാവിഷയമാകും.
കേന്ദ്രസര്‍ക്കാരിന്റെ പല പുതിയ മാറ്റങ്ങളും നടപ്പിലാക്കാന്‍ അലംഭാവം കാട്ടുന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെതിരെയും സമ്മേളനം നിലപാട് കൈക്കൊള്ളുമെന്ന് പോസ്റ്റല്‍ എംപ്ലോയീസ് ഫെഡറേഷന് ചെയര്മാന് എം.എസ്. രമേശന് നായര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കണ്‍വീനര്‍ കെ. രാജേന്ദ്രന് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: