കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പിടിയില്‍. ജിഷയുടെ സഹോദരി ദീപയുടെ സുഹൃത്തായ ഇതര സംസ്ഥാന തൊഴിലാളിയാണ് ബംഗളൂരുവില്‍ നിന്ന് പിടിയിലായത്. ഇന്ന് പുലര്‍ച്ചെയാണ് പോലീസ് ഇയാളെ പിടികൂടിയത്. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
പ്രതിയെന്ന് സംശയിക്കുന്നയാളെയാണോ പിടികൂടിയതെന്ന് വ്യക്തമല്ല. ജിഷയുടെ വീടിന് രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന ഇയാള്‍ ജിഷ കൊല്ലപ്പെട്ടതിനു ശേഷമാണ് ബംഗലൂരുവിലേക്ക് പോയത്. ഇതിനിടെ ജിഷയുടെ സഹോദരി ദീപയുടെ ഇതര സംസ്ഥാനക്കാരനായ സുഹൃത്ത് പോലീസ് വലയിലായതായാണ് സൂചന.
എന്നാല്‍ പ്രതി ഇയാളാണെന്ന് ഉറപ്പിക്കാന്‍ ഇതുവരെ പോലീസിനായിട്ടില്ല. സംഭവസ്ഥലത്ത് നിന്ന് ആയുധങ്ങള്‍ കണ്ടത്താന്‍ കഴിയാത്തത് അന്വേഷണത്തെ കാര്യമായിബധിക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: