കൊട്ടിയം: കണ്ണനല്ലൂരില്‍ ബസിനടിയില്‍പ്പെട്ട ലോട്ടറി ടിക്കറ്റ് വ്യാപാരിയായ വൃദ്ധന് അത്ഭുതകരമായി രക്ഷപെട്ടു. കണ്ണനല്ലൂര്‍ ജംഗ്ഷനില്‍ റോഡ് ക്രോസ് ചെയ്ത ഇയാള്‍, കൊട്ടിയത്തേയ്ക്ക് തിരിയുന്ന ഭാഗത്തുവച്ചാണ് അപകടത്തിലകപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. കൊട്ടിയം കണ്ണനല്ലൂര്‍-മുട്ടയ്ക്കാവ് റൂട്ടില്‍ ഓടുന്ന പൊന്നു എ ബസാണ് അപകടമുണ്ടാക്കിയത്. പതിയെ റോഡ് ക്രോസ് ചെയ്ത വൃദ്ധനെ ബസ് തട്ടിയിട്ടു. മുന്‍ ചക്രത്തിന് സമീപം വീണെങ്കിലും വസ്ത്രത്തില്‍ മാത്രമാണ് ചക്രം കയറിയത്.
നാട്ടുകാരുടെ നിലവിളിയാണ് ബസ് ചവിട്ടിനിര്‍ത്താന്‍ കാരണമായത്. 20 കാരനായ ഒരു യുവാവാണ് ബസ് ഓടിച്ചതെന്ന് പറയുന്നു. എന്നാല്‍ കൊട്ടിയം പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇരുകൂട്ടരെയും തമ്മില്‍ ഒത്തുതീര്പ്പുണ്ടാക്കിവിട്ടു. ഇവിടുത്തെ അപകടങ്ങള്‍ ഒഴിവാക്കാന്‍ റോഡ്-മോട്ടോര്‍-പൊലീസ് വിഭാഗം അധികാരികളോ തൃക്കോവില്‍വട്ടം ഗ്രാമ പഞ്ചായത്തോ നടപടി സ്വീകരിക്കുില്ലെന്ന് പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: