തിരുവനന്തപുരം: പതിമൂന്ന് വയസുകാരനെ കുത്തികൊലപ്പെടുത്താന്‍ ശ്രമം. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. നെയ്യാറ്റിന്‍കര വളന്തങ്കര സ്വദേശിയായ ഷൈന്‍ (13)നെയാണ് കഴുത്തില്‍ മുറിവുമായി മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. ടിവി കണ്ട് ഉറങ്ങിയ കുട്ടിയെ സമീപത്തുണ്ടായിരുന്ന അയല്‍ക്കാരനാണ് കഴുത്ത് അറുത്തതെന്നാണ് പറയപ്പെടുന്നത്. കുടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: