ശ്രീനഗര്‍: ഭീകരര്‍ പോലീസ് സ്റ്റേഷന് ആക്രമിച്ച് ആയുധങ്ങള്‍ കവര്‍ന്നു. സ്റ്റേഷനനില്‍ സൂക്ഷിച്ചിരുന്ന രണ്ട് എകെ47 തോക്കും ഒരു ഇന്‍സാസ് റൈഫിളുമാണ് ഭീകര്സര് കവര്‍ന്നത്. ഇതിനു പുറമെ പൊലീസുകാരുടെ കൈവശമുണ്ടായിരുന്ന പണവും കൊള്ളയടിച്ചു.
ജമ്മുകാശ്മീരിലെ കുല്‍ഗാം ഗ്രാമത്തിലാണ് സംഭവം. സ്റ്റേഷന് പരിസരത്ത് ഡ്യൂട്ടിയിലായിരുന്ന പോലീസുകാരെ നാല് ഭീകരര്‍ ചേര്‍ന്ന് ആക്രച്ച ശേഷമായിരുന്നു കൊള്ള. ആക്രമണത്തില്‍ പരിക്കേറ്റ പോലീസുകാരെ സ്ഥലത്തെത്തിയ മറ്റ് പോലീസുകാരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഭീകരര്‍ക്കായി പോലീസ് വ്യാപകമായ അന്വോഷണം ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ താഴ്വരയില് ആദ്യമായിട്ടല്ല നടക്കുന്നത്. അടുത്തിടെ ബിജ്ബെഹ്റ പ്രദേശത്തെ പോലീസ് സ്റ്റേഷന് ആക്രമിച്ച് അഞ്ച് റൈഫിളുകള്‍ കവര്‍ന്നിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ വ്യാപകമായ തെരച്ചിലില്‍ പ്രതികളെ അറസ്റ്റ് ചെയ്ത് ആയുധങ്ങള്‍ വീണ്ടെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: