അടിയന്തര സഹായത്തിന് അടുത്ത വര്‍ഷം മുതല്‍ 112

Sunday 8 May 2016 8:53 pm IST

ന്യൂദല്‍ഹി: ഭാരതത്തില്‍ അടിയന്തര സഹായം തേടി അടുത്ത വര്‍ഷം മുതല്‍ വിളിക്കേണ്ടത് ഒറ്റ നമ്പര്‍; 112. ജനുവരിയില്‍ ഇതര പ്രാബല്യത്തിലാകും. കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതാണിത്. ഇത് പ്രാവര്‍ത്തികമാവുന്നതോടെ ഏത് അടിയന്തര ആവശ്യങ്ങള്‍ക്കും ഒരു നമ്പറില്‍ ബന്ധപ്പെട്ടാല്‍ മതി. പോലീസ്(100), ഫയര്‍ ഫോഴ്‌സ് (101), ആംബുലന്‍സ് (102), ദുരന്ത നിവാരണം (108) എന്നിങ്ങനെ അടിയന്തര സാഹചര്യങ്ങള്‍ക്കായി ഭാരതത്തില്‍ പ്രത്യേകം നമ്പറുകളാണ് ഇപ്പോഴുള്ളത്. അടിയന്തര സാഹചര്യങ്ങളില്‍ അമേരിക്കയില്‍ 911 എന്ന ഒറ്റ നമ്പര്‍ മാത്രമാണ് നിലവിലുള്ളത്. ഇത്മാതൃകയാക്കിയാണ് ഭാരതത്തിലും ഒറ്റ നമ്പര്‍ സംവിധാനം കൊണ്ടുവരുന്നത്. ഈ നമ്പറിലേക്ക് വിളിക്കുന്ന ഫോണില്‍ ജിപിഎസ് നാവിഗേഷന്‍ സിസ്റ്റം നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. ഇംഗ്ലീഷ്, ഹിന്ദി എന്നീഭാഷകളിലുള്ള കോള്‍ സെന്റര്‍ സേവനവും ഇതോടൊപ്പം ഉണ്ടായിരിക്കുന്നതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.