ശ്രീനഗര്‍: ഭീകരര്‍ പോലീസ് സ്റ്റേഷന് ആക്രമിച്ച് ആയുധങ്ങള്‍ കവര്‍ന്നു. ജമ്മുകാശ്മീരിലെ കുല്‍ഗാമിലാണ് സംഭവം. സ്റ്റേഷന് കാവല്‍ നിന്നിരുന്ന പൊലീസുകാരെ നാല് ഭീകരര്‍ ആക്രമികുകയായിരുന്നു.
തുടര്‍ന്ന് സ്റ്റേഷനനില്‍ സൂക്ഷിച്ചിരുന്ന രണ്ട് എകെ47 തോക്കും ഒരു ഇന്‍സാസ് റൈഫിളുമാണ് കവര്‍ന്നത്. ഇതിനു പുറമെ പൊലീസുകാരുടെ കൈവശമുണ്ടായിരുന്ന പണവും കൊള്ളയടിച്ചു.
ഇത്തരം ആക്രമണങ്ങള്‍ താഴ്വരയില് ആദ്യമല്ല ്. അടുത്തിടെ ബിജ്ബെഹ്റ പൊലീസ് സ്റ്റേഷന് ആക്രമിച്ച് അഞ്ച് റൈഫിളുകള്‍ കവര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: