എടത്വ: ശ്രീനാരായണ ഗുരുദര്‍ശനങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതും നടപ്പാക്കുന്നതും നരേന്ദ്രമോദി സര്‍ക്കാരാണെന്ന് എസ്എന്‍ ട്രസ്റ്റംഗം പ്രീതി നടേശന്. എന്‍ഡിഎ തെരഞ്ഞെടുപ്പു കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം വീട്ടില്‍ കിടന്നുറങ്ങാന്‍പോലും സ്ത്രീകള്‍ ഭയക്കേണ്ട ഗതികേടാണ് ഇന്ന കേരളത്തിലുള്ളത്. കൊച്ചുമകളെ വീട്ടില്‍ നിര്‍ത്തി വരാന്‍ പോലും താന്‍ ഭയപ്പെടുകയാണ്. രാമരാജ്യം ഉണ്ടാകണമെന്നാണ് മഹാത്മാഗാന്ധി പറഞ്ഞത്. എന്നാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് സ്ത്രീകള്‍ സുരക്ഷിതരല്ല. നായാടി മുതല്‍ നമ്പൂതിരി വരെയുള്ള നീതി നിഷേധിക്കപ്പെട്ട സമൂഹം എന്‍ഡിഎയ്ക്കു പിന്നില്‍ അണിനിരന്ന് അവകാശങ്ങള്‍ക്കായി പോരാടുകയാണെന്നും അവര്‍ പറഞ്ഞു. ശ്രീനാരായണ ലീലാമൃതം എന്ന പുസ്തകം പ്രീതി നടേശന് പ്രധാനമന്ത്രിക്ക് ഉപഹാരമായി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: