ഇത്തവണത്തെ ജനവിധി ചരിത്രം മാറ്റിമറിക്കും

Sunday 8 May 2016 9:18 pm IST

എടത്വ: ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി കേരളത്തിന്റെ ചരിത്രം മാറ്റിമറിക്കുന്നതായിരിക്കുമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള. എന്‍ഡിഎ തെരഞ്ഞെടുപ്പുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍ഡിഎയുടെ വിജയം കാലഘട്ടത്തിന്റെ ആവശ്യമാണ്. കേരളത്തിലെ ജനങ്ങള്‍ ഇത് തിരിച്ചറിഞ്ഞുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. സിപിഎമ്മില്‍ നിന്ന് എന്‍ഡിഎയിലേക്കുള്ള ഒഴുക്ക് വര്‍ദ്ധിക്കുകയാണ്. വേട്ടയാടല്‍രാഷ്ട്രീയമാണ് സിപിഎമ്മിന്റേത്. ഒരു ദശാബ്ദത്തിലേറെയായി അവര്‍ നരേന്ദ്രമോദിയെ വേട്ടയാടി. ഇപ്പോള്‍ സത്യം തുറന്നുപറയുന്നതിന്റെ പേരില്‍ അവര്‍ വെള്ളാപ്പള്ളിയെയും കുടുംബത്തെയും വേട്ടയാടുകയാണ്. സാമൂഹ്യനീതി നിഷേധിക്കപ്പെട്ടവര്‍ക്കുവേണ്ടിയാണ് എന്‍ഡിഎയുടെ പ്രവര്‍ത്തനം. ഇത്തവണത്തെ തെരഞ്ഞെടുപ്പ് സിപിഎമ്മിന്റെ വാട്ടര്‍ലൂ ആയി മാറി. ഇരിക്കുന്ന കൊമ്പു മുറിക്കുന്ന നേതാക്കളുടെ പാര്‍ട്ടിയാണ് സിപിഎം. അതിനാല്‍തന്നെ ആ പാര്‍ട്ടി ചവറ്റുകൊട്ടയിലേക്ക് എറിയപ്പെടും. എന്‍ഡിഎയുടെ വിജയമെന്ന മലവെള്ളപ്പാച്ചിലിനെ തടയാന്‍ സിപിഎമ്മിന്റെ പഴമുറംകൊണ്ട് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍സംസ്ഥാനത്തിന് വാരിക്കോരി നല്‍കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുകയാണ്. കേന്ദ്ര ഫണ്ട് നൂറുശതമാനം ചെലവഴിച്ച ഒറ്റപദ്ധതിപോലും ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.