സാനിയ-ഹിംഗിസ് സഖ്യത്തിന് ഫൈനലില്‍ തോല്‍വി

Sunday 8 May 2016 9:24 pm IST

മാഡ്രിഡ്: മാഡ്രിഡ് ഓപ്പണ്‍ ടെന്നീസ് വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിനു തോല്‍വി. അഞ്ചാം സീഡ് ഫ്രാന്‍സിന്റെ കരോളിന്‍ ഗാര്‍ഷ്യ-ക്രിസ്റ്റിന മലദെനോവിച്ച് കൂട്ടുകെട്ടാണ് ടോപ് സീഡുകളായ ഇന്തോ-സ്വിസ് സഖ്യത്തെ തോല്‍പ്പിച്ചത്, സ്‌കോര്‍: 6-4, 6-4. ഈ സീസണില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, സിഡ്‌നി, ബ്രിസ്‌ബെയ്ന്‍, സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് എന്നിവിടങ്ങളില്‍ കിരീടം നേടിയ സാനിയ-ഹിംഗിസ് സഖ്യത്തിന് മാഡ്രിഡില്‍ ഫ്രഞ്ച് താരങ്ങളുടെ മികവിനു മുന്നില്‍ അടിപതറി. പുരുഷ സിംഗിള്‍സ് കിരീടത്തിനായി ഒന്നാം സീഡ് നൊവാക് ദ്യോകോവിച്ചും രണ്ടാം സീഡ് ആന്‍ഡി മുറെയും ഏറ്റുമുട്ടും. ദ്യോകോ ജപ്പാന്റെ കെയ് നിഷികോരിയെ കീഴടക്കിയപ്പോള്‍, മുറെ മുന്‍ ചാമ്പ്യന്‍ റാഫേല്‍ നദാലിനെ മടക്കി. പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ റൊമാനിയയുടെ ഫ്‌ളോറിന്‍ മെര്‍ഗിയ സഖ്യം ഫൈനലില്‍. നെതര്‍ലന്‍ഡ്‌സിന്റെ ജീന്‍ ജൂലിയന്‍ റോജര്‍-റൊമാനിയയുടെ ഹൊറിയ തകാവു സഖ്യമാണ് ബൊപ്പണ്ണ ജോഡിയുടെ ഫൈനല്‍ എതിരാളികള്‍. സെമിയില്‍ നാലാം സീഡ് ഇവാന്‍ ഡോഡിഗ്-മാഴ്‌സലൊ മെലോ സഖ്യത്തെയാണ് അഞ്ചാം സീഡ് ബൊപ്പണ്ണ-ഫ്‌ളോറിന്‍ കൂട്ടുകെട്ട് മടക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.