എന്‍ഡിഎ കുടുംബയോഗം

Sunday 8 May 2016 10:08 pm IST

കോട്ടയം: നഗരസഭയിലെ മാന്താറ്റില്‍ അനില്‍കുമാര്‍ വാഴയ്ക്കലിന്റെ വസതിയില്‍ ചേര്‍ന്ന കുടുംബയോഗം മേഖലാ പ്രസിഡന്റ് അഡ്വ. എന്‍.കെ. നാരായണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. സ്ഥാനാര്‍ത്ഥി അഡ്വ.എം.എസ്.കരുണാകരന്‍, ബിഡിജെഎസ് സംസ്ഥാന വക്താവ് സജീഷ് മണലേല്‍, ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍.സുഭാഷ്, ജനറള്‍ സെക്രട്ടറി ബിനു.ആര്‍.വാര്യര്‍, പി.ജെ.ഹരികുമാര്‍, ആര്‍.രാജു എന്നിവര്‍ സംസാരിച്ചു. പനച്ചിക്കാട്: എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.എം.എസ്.കരുണാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം പനച്ചിക്കാട് പഞ്ചായത്തില്‍ ചിറയ്ക്കല്‍ കൃഷ്ണന്‍കുട്ടിയുടെ വസതിയില്‍ കുടുംബയോഗം നടന്നു. നിരവധി സ്ത്രീകളുടെയും ആബാലവൃദ്ധം ജനങ്ങളുടെ സാന്നിധ്യംകൊണ്ട് യോഗം ശ്രദ്ധേയമായി. 9-ാം വാര്‍ഡ് മെമ്പര്‍ സുമാ മുകുന്ദന്‍ അദ്ധ്യക്ഷത വഹിച്ച യോഗം അഡ്വ.എം.എസ്.കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. കെ.യു.ശാന്തകുമാര്‍, പി.ജെ.ഹരികുമാര്‍, കെ.എല്‍.സജീവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.