കോട്ടയം: എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.എം.എസ്.കരുണാകരന്റെ വാഹനപ്രചാരണ ജാഥ ഇന്ന് രാവിലെ 8ന് ചുങ്കം ജംഗ്ഷനില്‍നിന്നും ആരംഭിക്കും. ബിജെപി മേഖലാ പ്രസിഡന്റ് അഡ്വ.എന്‍.കെ.നാരായണന് നമ്പൂതിരി ജാഥ ഉദ്ഘാടനം ചെയ്യും. കുമാരനല്ലൂര്‍ മേഖലാ പ്രസിഡന്റ് കെ.ആര്.ശശി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സംസ്ഥാന കമ്മിറ്റിയംഗം പി.കെ.രവീന്ദ്രന്, നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍.സുഭാഷ്, ടി.എന്‍.ഹരികുമാര്‍, ബിനു.ആര്.വാര്യര്‍, പി.ജെ.ഹരികുമാര്‍, കുസുമാലയം ബാലകൃഷ്ണന്, വിനു.ആര്.മോഹന്‍, നന്ദകുമാര്‍, ജയശ്രീ പ്രസന്നന്, എം.ആര്.അനില്‍കുമാര്‍, അനില്‍തോട്ടുപുറം എന്നിവര്‍ സംസാരിക്കും. സമാപനയോഗം ജില്ലാ വൈസ് പ്രസിഡന്റ് പി.ജി.ബിജുകുമാര്‍ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: