പാലാ: എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍.ഹരി എലിക്കുളം പഞ്ചായത്തില്‍ പര്യടനം നടത്തി. മാനോലിയില്‍ നിന്ന് ആരംഭിച്ച പര്യടനം പൊതുകം, തെക്കേപൂവത്തോലി, ആളുറുമ്പ്, മല്ലികശ്ശേരി, ഇല്ലിക്കോണ്‍, താഷ്ക്കന്റ്, കുരുവിക്കൂട്, തച്ചപ്പുഴ എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം രണ്ടാം മൈലില്‍ നിന്ന് റോഡ്ഷോയോടെ ഇളങ്ങുളത്ത് സമാപിച്ചു. സമാപന സമ്മേളനത്തില്‍ ബിജെപി ജില്ലാ വൈസ്പ്രസിഡന്റ് പി.ജി. ബിജുകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ബിജെപി എലിക്കുളം പഞ്ചായത്തു പ്രസിഡന്റ് സരീഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വിവിധ സ്ഥലങ്ങളില്‍ നടന്ന യോഗങ്ങളില്‍ അഡ്വ. എസ്. ജയസൂര്യന്‍, അനീഷ് പുല്ലുവേലില്‍, അഡ്വ. ഡി.മുരളീധര്‍, അഡ്വ.ബിനു പുളിക്കക്കണ്ടം, മോഹനന് പനയ്ക്കല്‍, ജി.രണ്‍ജിത്ത്, അനീഷ് ഇരട്ടയാനിക്കല്‍, ലീലാ വിജയപ്പന്, ശുഭ സുന്ദര്‍രാജ്, മഹേഷ് ചന്ദ്രന്, രൂപേഷ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: