ഇടത്-വലത് മുന്നണികള്‍ ഇരുട്ടില്‍ തപ്പുന്നു: അഡ്വ.നോബിള്‍ മാത്യു

Sunday 8 May 2016 10:10 pm IST

പാലാ: ബിജെപിയെ പ്രതിരോധിക്കാന്‍ ഇടത്-വലത് മുന്നണികള്‍ ഇരുട്ടില്‍ തപ്പുകയാണെന്ന് ബിജെപി നേതാവ് അഡ്വ.നോബിള്‍ മാത്യു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍.ഹരിയുടെ എലിക്കുളം പഞ്ചായത്തുതല തെരഞ്ഞെടുപ്പു പ്രചരണം മാനോലിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ബിജെപിയുമായി ധാരണയെന്ന് കോണ്‍ഗ്രസും സിപിഎമ്മും പരസ്പരം പഴിചാരുന്നത് ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യം വച്ചുള്ള തെരഞ്ഞെടുപ്പു തന്ത്രം മാത്രമാണ്. കേരളത്തിലെ മതന്യൂനപക്ഷങ്ങള്‍ എന്‍ഡിഎ യ്ക്ക് അനുകൂലമായി ചിന്തിക്കാന്‍ തുടങ്ങിയെന്ന് മനസിലാക്കിയതോടെയാണ് ഇല്ലാത്ത സഖ്യത്തെക്കുറിച്ച് രണ്ടുമുന്നണികളും വ്യാജ പ്രചരണം നടത്തുന്നത്. കെ.എം.മാണി പറയുന്ന വികസനം യഥാര്‍ത്ഥമല്ല. പാലാ നിയോജകമണ്ഡലത്തില്‍ 50 ശതമാനം കുടുംബങ്ങളില്‍ കുടിവെള്ളം എത്തുന്നില്ലെന്നും നൂറു കണക്കിന് പേര്‍ വീടില്ലാത്തവരായുണ്ടെന്നും അഡ്വ. നോബിള്‍ മാത്യു പറഞ്ഞു. അഡ്വ. എസ്. ജയസൂര്യന്‍, അഡ്വ.ബിനു പുളിക്കക്കണ്ടം എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.