പാലക്കാട്: കേരളത്തിലെ സ്ത്രീകള്‍ക്കിന്ന് സുരക്ഷയും അഭിമാന സംരക്ഷണ സാഹചര്യവുമില്ലാതായെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ ആളുകളോട് ചോദിച്ചു കഴിഞ്ഞാല്‍ അവര്‍ ആവശ്യപ്പെടുക സ്ത്രീയുടെ സുരക്ഷയും അഭിമാനവുമാണെന്ന് മന്ത്രി പറഞ്ഞു. കോങ്ങാട് നിയോജകണ്ഡലം പൊതുയോഗം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് യുഡിഎഫ് സര്‍ക്കാരിന്റെയും കോണ്‍ഗ്രസിന്റെയും ആത്മാര്‍ത്ഥതയില്ലായ്മയെ കേന്ദ്ര മന്ത്രി ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചത്.
പെരുമ്പാവൂരില്‍ പീഡനത്തിനിരയായി ഒരുപെണ്‍കുട്ടി അതിദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിസംഗ മനോഭാവമാണ് വ്യക്തമാക്കുന്നത്. ദരിദ്രയായ ഒരു പെണ്‍കുട്ടി കേരളത്തില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം യുഡിഎഫും കോണ്‍ഗ്രസും അവഗണിക്കുന്നതില്‍ ആശ്ചര്യപ്പെടുന്നതായും, ഇക്കാര്യത്തില്‍ ഇടപെടുന്നതിന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സമയമില്ലാ എന്നും സ്മൃതി ഇറാനി കുറ്റപ്പെടുത്തി. പകരം ഹെലിക്കോപ്റ്റര്‍ അഴിമതിയില്‍പെട്ട് വട്ടം കറങ്ങുന്ന അവസ്ഥയാണ് കോണ്‍ഗ്രസിന്റെത്. ദാരിദ്ര്യത്തില്‍ നിന്ന് മോചനം നേടുന്നതിനുവേണ്ടി പഠിച്ചുയര്‍ന്ന ഒരു ദളിത് പെണ്കുട്ടിയാണിന്ന് പൈശാചികമായി പീഡനത്തിനിരയായി കൊല്ലപ്പെട്ടത്.
ഇതിനെതിരെ നടപടിയെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ച്ചവരുത്തിയതായും അവര്‍ ആരോപിച്ചു. ഇന്ന് നമ്മള് മാറ്റത്തിന്റെയും വികസനത്തിന്റെയും പുതിയ ദിശയിലേക്ക് എത്തിച്ചേര്‍ന്നിരിക്കുകയാണ്.
കേരളത്തിലും ദേശീയ തലത്തിലും കോണ്‍ഗ്രസ് അഴിമതിയിലും കുറ്റകൃത്യങ്ങളിലും പെട്ട് ഉലയുകയാണ്. കേരളത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും രാഷ്ട്രീയ എതിരാളികളാണെങ്കില്‍ ബംഗാളില്‍ രണ്ടുകൂട്ടരും ഒന്നിച്ചു നിന്നുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടുന്ന സാഹചര്യമാണ്. കേരളത്തില്‍ വികസനം നടത്തിയെന്നു വാചാലമാകുന്ന കോണ്‍ഗ്രസ് ജെന്‍എന്‍യുവില്‍ ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തിയവരെ പിന്തുണച്ച് അവരുടെ പക്ഷം ചേര്‍ന്നിരിക്കുകയാണെന്നും സമൃതി ഇറാനി ആരോപിച്ചു.
കോങ്ങാട് മണ്ഡലം പ്രസിഡന്റ് അജിപ്രസാദ് അധ്യക്ഷത വഹിച്ചു. കോങ്ങാട് മണ്ഡലം സ്ഥാനാര്‍ത്ഥിയും മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷയുമായ രേണു സുരേഷ്, ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ.ഇ.കൃഷ്ണദാസ്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.രാജീവ്, രവിഅടിയത്ത്, ബിജെപി സംസ്ഥാന സമിതി അംഗം സി.സി.രാമകൃഷ്ണന്, മഹിളാ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ബിന്ദു, എന്‍ഡിഎ നേതാക്കളായ ആറുച്ചാമി, എ.എന്‍.അനുരാഗ് , കെ.സുധീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബിധിന്‍ സ്വാഗതവും സി.സി.രാമകൃഷ്ണന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: