തിരുവനന്തപുരം: നിയമസഭയില്‍ എന്‍ഡിഎ പ്രതിനിധികള്‍ക്ക് പ്രവേശിക്കാനുള്ള അവസരം ഒരുങ്ങികഴിഞ്ഞുവെന്ന് കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി. എന്‍ഡിഎ മഹാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രമന്ത്രിമാര്‍ കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് പ്രത്യേക അജണ്ടയുടെ ഭാഗമെന്നാണ് ഇടത് വലത് മുന്നണികളുടെ ആക്ഷേപം. ഞങ്ങള്‍ക്ക് പ്രത്യേക അജണ്ടയുണ്ട്. അത് കേരളത്തി
ന്റെ നിയമസഭയിലേക്ക് എന്‍ഡിഎ നേതാക്കളെ പ്രവേശിപ്പിക്കുക എന്നതാണ്. ഞങ്ങളുടെ ഈ അജണ്ടയ്ക്ക് കേരള ജനതയുടെ പിന്തുണയുണ്ട്. ഈ തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികളെയും ജനം തൂത്തെറിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാരതത്തില്‍ കോണ്‍ഗ്രസ് അധികാര കൈമാറ്റം നടത്തുന്നത് ഒരു കുടുംബത്തിലെ തലമുറകളിലൂടെയാണ്. നെഹ്റുവില്‍ തുടങ്ങി അത് രാഹുല്‍ ഗാന്ധിയില്‍ എത്തി നില്ക്കുന്നു. രാഹുലിന് ശേഷം ആരെന്ന ആശയക്കുഴപ്പത്തിലാണ് കോണ്‍ഗ്രസുകാരെന്നും അദ്ദേഹം പരിഹസിച്ചു. സത്യസന്ധതയുടെ പര്യായമായ കുമ്മനം നയിക്കുന്ന എന്ഡിഎസ്ഥാനാര്ഥികള് ഈ നാടിന്റെ ഭരണസാരഥ്യം ഏറ്റെടുക്കുക്കാന്‍ തയ്യാറായിക്കഴിഞ്ഞുവെന്നും രാജീവ് പ്രതാപ്റൂഡി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: