വിളപ്പില്‍: വര്‍ക്കല, കാട്ടാക്കട മണ്ഡലങ്ങളില്‍ ഇന്ന് സൂപ്പര്‍സ്റ്റാര്‍ സുരേഷ്ഗോപിയും ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും പങ്കെടുക്കുന്ന റോഡ്ഷോ നടക്കും. ഇന്നുരാവിലെ നാവായിക്കുളം ശങ്കരനാരായണക്ഷേത്രസന്നിധിയില് നിന്ന് തുറന്ന വാഹനത്തില്‍ മലയാളത്തിന്റെ മഹാനടന് ഭരത് സുരേഷ്ഗോപി എം.പിയും തുഷാര്‍വെള്ളാപ്പള്ളിയും സ്ഥാനാര്‍ത്ഥി അജി എസ്.ആര്.എമ്മിനൊപ്പം മണ്ഡലത്തിലുടനീളം സഞ്ചരിക്കും. ഉച്ചയ്ക്ക് വര്‍ക്കല റെയില്‍വേ സ്റ്റേഷന് സമീപം റോഡ്ഷോ സമാപിക്കും.
ഉച്ചയ്ക്ക് 2.30ന് സുരേഷ്ഗോപി വിളപ്പില്‍ശാല ക്ഷേത്രജംഗ്ഷനില്‍ നിന്ന് കാട്ടാക്കട മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പി.കെ.കൃഷ്ണദാസിനോടൊപ്പം അലങ്കരിച്ച വാഹനത്തില്‍ ജനങ്ങളെ അഭിവാദ്യം ചെയ്ത മണ്ഡലം പര്യടനം നടത്തും. കൊല്ലംകോണം, പേയാട്, തച്ചോട്ടുകാവ്, പ്ടാരം പൊറ്റയില്‍, വിളവൂര്‍ക്കല്‍, ശാന്തുംമൂല, മലയിന്‍കീഴ്, കിള്ളി, കാട്ടാക്കട, ഊരൂട്ടമ്പലം വഴി പ്രാവച്ചമ്പലത്ത് റോഡ്ഷോ സമാപിക്കും. സമാപന സമ്മേളനത്തില്‍ ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി, കെപിഎംഎസ് സംസ്ഥാന സെക്രട്ടേറിയറ്റംഗം രാജപ്പന്, ബിജെപി ജില്ലാ സെക്രട്ടറി മുക്കംപാലമൂട് ബിജു, മണ്ഡലം പ്രസിഡന്റ് രാധാകൃഷ്ണന് നായര്‍ തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: