കൊല്ലം: ഇടതുവലതുമുന്നണികളുടെ കടുത്തഅവഗണനയില് പ്രതിഷേധിച്ച് വിശ്വകര്‍മജരുടെ പിന്തുണ ദേശീയജനാതിപത്യമുന്നണിക്ക്.
നിയമസഭാതെരഞ്ഞെടുപ്പില്‍ അര്‍ഹമായ പരിഗണന ഇടതുവലതുമുന്നണികള് വിശ്വകര്‍മജര്‍ക്ക് നല്‍കിയിട്ടില്ലെന്ന് വിശ്വകര്മ്മസൗഹൃദവേദിചെയര്മാന് മനീഷ്മണി, ജനറല്‍സെക്രട്ടറി ബിജുകൃഷ്ണന്, സിന്ധുസതീശന്, സുമേഷ് വിജയന് എന്നിവര്‍ അറിയിച്ചു. എന്‍ഡിഎയുടെ കര്‍മ്മപദ്ധതി വിശ്വകര്‍മ്മജര്‍ക്ക് വളരെ പ്രതീക്ഷയുണ്ടാക്കുന്നതാണ്. കര്‍മ്മപദ്ധതിയില്‍ പറഞ്ഞിരിക്കുന്ന’അന്യംനിന്ന്പോകുന്ന പരമ്പരാഗത സ്വര്‍ണ്ണപ്പണി, ഇരുമ്പുപണി, വാര്‍ക്കപ്പണി എന്നിവ നിലനിര്‍ത്തുന്നതിനും അത്തരം മേഖലകളിലെ തൊഴിലാളികളെ പരിരക്ഷിക്കുന്നതിനും വേണ്ടി പ്രത്യേകപദ്ധതികള്‍ ആവിഷ്ക്കരിച്ചുനടപ്പിലാക്കുമെന്നത് ശുഭോദര്‍ക്കമാണെന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: