കാര്‍ഡിയോളജി വാര്‍ഡിലെ രോഗികള്‍ ദുരിതത്തില്‍

Monday 9 May 2016 7:44 pm IST

അമ്പലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാര്‍ഡിയോളജി വാര്‍ഡില്‍ രോഗികള്‍ക്ക് നരകയാതന. പൊട്ടിപ്പൊളിഞ്ഞ കക്കൂസുകളും പ്രവര്‍ത്തിക്കാത്ത ഫാനുകളുമാണ് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ദുരിതം വിതയ്ക്കുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെ കിടത്തിയിരിക്കുന്ന എട്ടാംവാര്‍ഡിലാണ് കക്കൂസുകള്‍ പൊട്ടിപ്പൊളിഞ്ഞും വാതിലുകള്‍ ഇല്ലാതെയും ബുദ്ധിമുട്ടുണ്ടാക്കുന്നത്. നിലവില്‍ മൂന്നു കക്കൂസുകള്‍ ഉള്ള വാര്‍ഡില്‍ രണ്ടെണ്ണം ഉപയോഗശൂന്യമായി മാലിന്യം നിറഞ്ഞു കിടക്കുന്നു. നിലവില്‍ ഒരെണ്ണത്തിലാണ് സ്ത്രീകളും പുരുഷന്മാരും പ്രാഥമികാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. ഫാനുകള്‍ പ്രവര്‍ത്തിക്കാത്തതുമൂലം ചൂടുകൂടിയ ഇക്കാലയളവില്‍ രോഗികള്‍ വളരെ ബുദ്ധിമുട്ടുകയാണ്. നിരവധി തവണ മെഡിക്കല്‍കോളേജ് സൂപ്രണ്ടിനു പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.