കൊച്ചി: യുഡിഎഫിന് ഭൂരിപക്ഷം കിട്ടിയാല്‍ ആര് മുഖ്യമന്ത്രിയാകുമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മൂന്നു പേരാണ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്. അവരില്‍ ആരാണ് മുഖ്യമന്ത്രായാകേണ്ടതെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കും. തനിക്കും മുഖ്യമന്ത്രിയാകാന്‍ ആഗ്രഹമുണ്ടെന്ന സൂചനയും ചെന്നിത്തല നല്കി.
ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് താനടക്കം മുഖ്യമന്ത്രിപദമോഹികളാണെന്ന് ചെന്നിത്തല സമ്മതിച്ചത്. താന്‍ ആകുകയോ ആകാതിരിക്കുകയോ ചെയ്യാം. ചെന്നിത്തല തുടര്‍ന്നു.
ജയിച്ചാലും തോറ്റാലും കൂടുതല്‍ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണെന്നും ചെന്നിത്തല പറഞ്ഞു.
വെള്ളാപ്പള്ളി നടേശന് സമുദായ നേതാവല്ല, കച്ചവടക്കാരന് മാത്രമാണെന്ന വിഎം സുധീരന്റെ അഭിപ്രായത്തോട് തനിക്ക് യോജിപ്പില്ലെന്നും അത് സുധീരന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: