ആലപ്പുഴ: അമ്പലപ്പുഴയില്‍ മാറ്റത്തിന്റെ വഴി തെളിയിക്കുവാന്‍ എന്‍ഡിഎ ജയിക്കണമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു. എന്‍ഡിഎ അമ്പലപ്പുഴ മണ്ഡലം സ്ഥാനാര്‍ത്ഥി എല്‍. പി. ജയചന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണ യോഗം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതു വലതു മുന്നണികള്‍ ഇത്രയും നാള് ഇവിടുത്തെ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു. ജാതിയുടെയും മതത്തിന്റെയും പേരില്‍ തമ്മിലടിപ്പിക്കുന്ന നയമാണ് ഇരുമുന്നണികളുടേതെന്നും അദ്ദേഹം പറഞ്ഞു. ഇവരുടെ കുപ്രചാരണങ്ങള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ഇവിടെയും എത്തണമെങ്കില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ജയിക്കണമെന്നും അദ്ദേഹം പറഞ്ഞു. വി. ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ത്ഥി എല്‍. പി. ജയചന്ദ്രന്, കൊട്ടാരം ഉണ്ണികൃഷ്ണന്, പി. കെ. വാസുദേവന്‍, നിയോജക മണ്ഡലം ഭാരവാഹികളായ ഡി പ്രദീപ്, വി. ബാബുരാജ്, എസ്. ബൈജുകുമാര്‍, ആര്. കണ്ണന്, ബിജു തുണ്ടില്‍, കെ. വിജയനാഥന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: